കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പെൺകുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. പ്രസവിച്ച ശേഷം ഉപേക്ഷിച്ചിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ ആറരയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാൻ ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്. പ്രസവിച്ചതിനു ശേഷം മൃതദേഹം ഇവിടെ കളഞ്ഞതാവാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. ആദ്യം കണ്ടപ്പോൾ ബൊമ്മയോ കളിപ്പാട്ടമോ എന്തെങ്കിലും ആകുമെന്നാണ് കരുതിയത്.
ഒടുവില്‍ സെക്യൂരിറ്റിക്കാര്‍ വന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസിലായത്.. മൃതദേഹത്തിൽ പൊക്കിൾക്കൊടി അടക്കം ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പുലർച്ചെ മൂന്നര വരെ ബീച്ചിൽ പൊലീസ് നിരീക്ഷണമായുണ്ടായിരുന്നു. ഇതിന് ശേഷമാകാം കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.