സിഎംആര്‍എല്‍ എക്സാലോജിക് ഇടപാട് കേസിൽ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ഇഡി. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ഈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടിസ് നൽകി. ഹസൻ വാരിസ്, നന്ദുലാൽ, നിഖിൽ അടക്കമുള്ളവർക്കാണ് നോട്ടീസ്. സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് 2024 ൽ റജിസ്റ്റർ ചെയ്ത ആദ്യ ഇസിഐആറിലാണ് നോട്ടീസ്. Also Read: അടിവസ്ത്രത്തിൽ 21,000 രൂപ; ലക്ഷ്യം ശബരിമല തീര്‍ഥാടകര്‍; രണ്ട് സ്ത്രീകള്‍ പിടിയില്‍
കേസിൽ അദ്യഘട്ട കുറ്റപത്രം ഉടൻ നൽകുമെന്ന് ഇഡി വ്യക്തമാക്കി. 2024ൽ അന്വേഷണം ആരംഭിച്ചെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് രണ്ട് വർഷത്തോളം നിർത്തിവെക്കേണ്ടി വന്നിരുന്നു. സ്റ്റേ നീക്കിയതോടെ മേയ് അവസാനമാണ് കേസിൽ വീണ്ടും നടപടികൾ ആരംഭിച്ചതും പിണറായിയുടെയും റിയാസിന്റെയും വീട്ടിലടക്കം പരിശോധന നടത്തിയതും.
റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചോദ്യം ചെയ്യാനുള്ള നീക്കം