സി.പി.എം തിരുവനന്തപുരം പാളയം ലോക്കല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറുമായ ഐ.പി.ബിനുവിനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. വഞ്ചിയൂര്‍ പൊലീസിന്‍റെ പട്ടികയിലാണ് ബിനുവിനെ ഉള്‍പ്പെടുത്തിയത്. റൗഡി ലിസ്റ്റിന് പരിഗണിക്കുന്ന തരത്തിലുള്ള അഞ്ച് കേസുകളില്‍ ബിനു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പിണറായി വിജയന്‍റെ വീട്ടില്‍ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ബിനു പ്രതിയാണ്. അതേസമയം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലാണ് പൊലീസ് നടപടിക്ക് പിന്നിലെന്ന് ബിനു ആരോപിച്ചു. 

ENGLISH SUMMARY:

Malayala Manorama Online News reports that CPM Palayam local secretary and former corporation councillor I.P. Binu has been included in the Vanchiyoor police rowdy list due to his involvement in multiple criminal cases, including an attack on ED officials. Binu has strongly refuted the police action, claiming it is politically motivated.