നിരാഹാരം തുടരുന്ന വളർമതിയുടെ ആരോഗ്യനില മോശമായെന്നും ഡ്രിപ്പിടാനാകാത്ത അവസ്ഥ ആണെന്നും എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. രക്തത്തിലെ സോഡിയം താഴ്ന്നു. ഇസിജിയിൽ വേരിയേഷൻ കാണിക്കുകയാണ്. നിരാഹാരം തുടർന്നാൽ മോശമായ വാർത്തയിലേക്ക് പോകുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. വളർമതിയുടെ ജീവൻ സർക്കാരിൻ്റെ കയ്യിലാണെന്നും അനുകൂല തീരുമാനം ഉണ്ടാകാൻ കാലു പിടിക്കുകയാണെന്നും റാങ്ക് ഹോൾഡേഴ്സ് പൊട്ടിക്കരഞ്ഞു പറഞ്ഞു.

ഐസിയുവിലും വളര്‍മതി നിരാഹാരം തുടരുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്മാറില്ലെന്നും ജീവന്‍ നഷ്ടമായാലും കുഴപ്പമില്ല എന്നതാണ് വളര്‍മതിയുടെ നിലപാടെന്നും LPST സമരസമിതി വ്യക്തമാക്കി. സര്‍ക്കാര്‍ വളര്‍മതിയുടെ ജീവന്‍വച്ച് കളിക്കുന്നെന്ന് സമരക്കാര്‍ ആരോപിച്ചു.

അതേസമയം, എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനോട് ഫാസിസ്റ്റ് സമീപനം കാണിച്ചാൽ മുഖ്യമന്ത്രി വി ഡി സതീശനെ പുറത്ത് ഇറങ്ങാൻ അനുവദിക്കില്ലെന്ന് AIYF. ജന്ദർമന്ദറിൽ മോദി പ്രതിഷേധക്കാരോട് കാണിച്ച ഫാസിസ്റ്റ് സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത് ഈ മാസം 17 ന് സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് AIYF അറിയിച്ചു. എൽപിഎസ്ടി സമരം, ആരോഗ്യ മേഖലയിലെ പ്രതിസന്ധി,  വൈദ്യുതി മേഖലയിലെ കൊള്ള എന്നിവ ഉയർത്തിയാണ് മാർച്ച് സംഘടിപ്പിക്കുകയെന്നും എഐവൈഎഫ് വ്യക്തമാക്കി. 

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകന്‍ തലമുണ്ഡനം ചെയ്തു. പ്രവർത്തകനായ അഖിൽ ബാബുവാണ് സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്തത്. ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായി പോരാടുമെന്ന് അഖിൽ ബാബു പറഞ്ഞു.

lpst-rank-holder-valarmathi-health-condition:

Malayala Manorama Online News reports that the health condition of LPST rank holder Valarmathi has worsened as she continues her indefinite hunger strike in the ICU. Protesters have warned the government of severe consequences if her demands are not met immediately.