പാല്‍വില ലീറ്ററിന് പത്ത് രൂപ കൂട്ടണമെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍. അടുത്തദിവസം സര്‍ക്കാരിന് കത്ത് നല്‍കും. ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും മറ്റ് മാര്‍ഗമില്ലെന്നും ചെയര്‍പഴ്സണ്‍ മണി വിശ്വനാഥ് മനോരമ ന്യൂസിനോട്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസം പിന്നിടും മുന്‍പ് പാല്‍വില ലീറ്ററിന് നാല് രൂപ കൂട്ടിയതിന് പിന്നാലെയാണ് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍റെ ആവശ്യം.
ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍. അവരെ രക്ഷിക്കാന്‍ ഒന്നും രണ്ടുമല്ല ലീറ്ററിന് പത്ത് രൂപ പാല്‍വില കൂട്ടണമെന്നാണ് ആവശ്യം. അഞ്ച് മാസം മുന്‍പ് ലീറ്ററിന് നാല് രൂപ വീതം കൂട്ടിയതിന്‍റെ കണക്കൊപ്പിക്കാന്‍ മലയാളി പാടുപെടുമ്പോഴാണ് വീണ്ടും പാല്‍വില വര്‍ധനയെന്ന ആവശ്യം. മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ അടുത്തദിവസം പാല്‍വില കൂട്ടണമെന്ന ആവശ്യമറിയിച്ച് സര്‍ക്കാരിന് കത്ത് നല്‍കും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഒരുതവണ പാല്‍വില കൂട്ടിയതിനാല്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കാനിടയില്ല.