ഭരണപരിഷ്കരണ കമ്മിഷൻ ചെയർമാൻ സ്ഥാനം ആലങ്കാരിക പദവിയായി മാറരുതെന്നും ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ കമ്മിഷന് സാധിക്കണമെന്നും ഡോ. എം.കെ. മുനീർ. നോർക്ക ഇൻഷുറൻസ് പ്രീമിയം വർദ്ധനയിലെ പ്രവാസികളുടെ ആശങ്ക മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ പുസ്തകോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു മുനീർ.
ഭരണപരിഷ്കരണ കമ്മിഷന്റെ പ്രവർത്തനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർണ്ണതോതിൽ തുടങ്ങുമെന്ന് ചെയർമാൻ ഡോ. എം.കെ. മുനീർ പറഞ്ഞു. നടപടിക്രമങ്ങൾ ലളിതമാക്കി ജനങ്ങൾക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. നോർക്ക പ്രീമിയം വർദ്ധനവിനെതിരെ പ്രവാസികളിൽ നിന്ന് ഒട്ടേറെ പരാതികൾ ലഭിച്ചതായും വിഷയം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും മുനീർ വ്യക്തമാക്കി. വിവാദ യൂട്യൂബറുടെ വീട് നേതാക്കൾ സന്ദർശിച്ച സംഭവം വെറുമൊരു മരണവീട് സന്ദർശനം മാത്രമായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY:
Dr. M.K. Muneer stated at the Sharjah International Book Fair that the post of Administrative Reforms Commission Chairman should not become a mere ceremonial position, emphasizing that enabling faster and efficient public services is the primary goal. He also assured that the concerns of non-resident Keralites regarding the NORKA insurance premium hike would be brought to the Chief Minister's attention. Muneer added that the full-scale operations of the Administrative Reforms Commission will commence within a week.