rice-price

TOPICS COVERED

സംസ്ഥാനത്ത് കുതിച്ചുയർന്ന് അരി വില. പൊന്നി അരിക്ക് ഒരു മാസത്തിനിടെ കൂടിയത് 15 രൂപയോളം. വടക്കൻ കേരളത്തിൽ ഏറെ പ്രിയമുള്ള മട്ട അരി 60 രൂപയിലേക്ക് എത്തി. ബിരിയാണി അരിക്ക് വില കൂടിയതോടെ ഹോട്ടൽ വ്യാപാരികളും പ്രതിസന്ധിയിലായി. അരിവില ഉയർന്നതോടെ നട്ടം തിരിയുകയാണ് സാധാരണക്കാരായ കുടുംബങ്ങള്‍. 

 

ആന്ധ്രപ്രദേശിൽ നിന്നും കർണാടകത്തിൽ നിന്നും അരിയെത്തുന്നത് കുറഞ്ഞത് പ്രതിസന്ധിക്ക് കാരണമായെന്നാണ് വ്യാപാരികളുടെ വാദം. ഇഷ്ട വിഭവങ്ങളായ മന്തി, ബിരിയാണി അരികൾക്കും വിലഉയർന്നു തന്നെ. വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ പിടിച്ചു നിൽക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ നെട്ടോട്ടമോടുകയാണ് മലയാളികള്‍

 

ജെമിനി വടി അരി - 56

കാവേരി ഉണ്ട അരി - 50

പവിഴം - 50

നല്ലരി വടി - 60

നിർമൽ ഉണ്ട -50

കാവേരി വടി - 60

ഉണ്ട റാണി - 48

 

ജയ അരി (പാലക്കാടൻ ജയ) 53.50 -55

സുലേഖ - 55

പൊന്നി - 80

ആന്ധ്ര വെള്ളഅരി - 53

ചമ്പ അരി - 59

കുറുവ അരി - 48

സോന അരി - 80

ബസുമതി അരി - 130

തമിഴ്നാട് പൊന്നി - 55

തഞ്ചാവൂർ പൊന്നി - 70

 

അരി വില കുത്തനെ ഉയരുന്നതിനിടെ ഒ.എം.എസ് സ്കീം വഴി എഫ്.സി.ഐയില്‍ നിന്ന് കൂടുതല്‍ അരി ഇറക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. എഫ്.സി.ഐയ്ക്ക് കത്ത് നല്‍കാന്‍ മന്ത്രി അനൂപ് ജേക്കബിന്റെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചു. അരി ലഭിച്ചാല്‍ റേഷന്‍ കടകള്‍ വഴി അധിക അരിയായി വിതരണം ചെയ്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് ശ്രമം. അതേസമയം, എഴുപത് ഇടത്ത് സപ്ളൈക്കോയുടെ ക്രിസ്മസ് ചന്തകള്‍ നടത്താനും ധാരണയായി. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരങ്ങളില്‍ എ.സി മെഗാ ചന്തകളും നടത്തും. ഡിസംബര്‍ 17 മുതല്‍ 31വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക

ENGLISH SUMMARY:

Kerala rice price hike has severely affected common households as the cost of Matta and Ponni rice continues to surge across the state. The government is planning to intervene through FCI and Supplyco Christmas markets to control the escalating market rates.