കേരളത്തിലെ പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന പെട്രോളിൽ എഥനോളിന്റെ അളവ് നിശ്ചിത പരിധിയിൽ കൂടുതലാണോ എന്ന് കണ്ടെത്താൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പരിശോധന ആരംഭിച്ചു. ഇതിന്റെ ഫലം ലഭിച്ച ശേഷമേ തുടര്‍ പരിശോധനയുണ്ടാകുവെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. തിരുവനന്തപുരത്തെ പമ്പുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഇന്ന് ലാബിന് കൈമാറും. സാംപിളുകളില്‍ കൃത്യത ഉറപ്പാക്കാന്‍ രണ്ടുതരത്തിലുള്ള പരിശോധന നടത്താനാണ് മന്ത്രി അനൂപ് ജേബക്കിന്റെ നിര്‍ദേശം. 

പെട്രോളില്‍ എഥനോളിന്റെ അളവ് ഉറപ്പുവരുത്താന്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒന്‍പത് പമ്പുകളില്‍ നിന്നാണ് സാംപിള്‍ ശേഖരിച്ചത്. ഓരോ സ്ഥലത്തും ആറു കാനുകളിലാണ് സാംപിളുകള്‍ എടുത്തിട്ടുള്ളത്. രണ്ട് എണ്ണം ലാബിലേക്ക് അയയ്ക്കും. അവശേഷിക്കുന്ന നാലില്‍ രണ്ട് വീതം സിവില്‍ സപ്ളൈസ് ഓഫീസിലും ശേഖരിച്ച പമ്പിലും സീല്‍ ചെയ്ത് സൂക്ഷിക്കുകയാണ് രീതി. റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലാബില്‍ കെമിക്കല്‍, ഇന്‍സ്ട്രുമെന്റല്‍ പരിശോധനകള്‍ നടത്തി കൃത്യത ഉറപ്പുവരുത്താനാണ് മന്ത്രി അനുപ് ജേക്കബിന്റെ നിര്‍ദേശം. മായം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ പെട്രോള്‍ പമ്പ് ഉടമയ്ക്കും എണ്ണക്കമ്പനിക്കുമെതിരെയാണ് കേസെടുക്കുക. അതിനാല്‍ ഫലം രണ്ടുതരത്തിലും ഉറപ്പുവരുത്താനാണ് നീക്കം. 

പരമ്പരാഗത രീതിയിലാണ് കെമിക്കല്‍ പരിശോധന. അതേസമയം, ഗ്യാസ് ക്രോമോട്ടോഗ്രഫി എന്ന് അറിയപ്പെടുന്ന ഇന്‍സ്ട്രുമെന്റല്‍ പരിശോധനയ്ക്ക് വേണ്ട കോപ്പര്‍ കുഴല്‍ വാങ്ങാനുള്ള നിര്‍ദേശം വകുപ്പ് നല്‍കിയിട്ടുണ്ട്. ഈ പരിശോധനയില്‍ കൂടുതല്‍ കൃത്യത ഉറപ്പാക്കാനാകുമെന്നാണ് കരുതുന്നത്. പരിശോധനയ്ക്ക് വേണ്ട കോളം അഥവാ കുഴല്‍ ഇല്ലാത്തത് പരിഗണിച്ചാണ് മൂന്നുദിവസത്തിനുള്ളില്‍ ലഭിക്കേണ്ട ഫലം പത്തുദിവസം എടുക്കുമെന്ന് മന്ത്രിയും ഉദ്യോഗസ്ഥരും പറയുന്നത്. പരിശോധനയില്‍ പെട്രോളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ വ്യാപക പരിശോധന നടത്താനാണ് വകുപ്പിന്റെ തീരുമാനം. 

ENGLISH SUMMARY:

Malayala Manorama Online News reports that the Food and Civil Supplies Department has launched statewide inspections in Kerala petrol pumps to check ethanol levels and fuel adulteration. Samples have been sent to laboratories for chemical and instrumental testing to ensure fuel quality and take strict action against violators.