എറണാകുളം കാക്കനാട് ഇടച്ചിറയിലെ അപ്പാര്ട്െമന്റില് യുവാവ് മരിച്ച നിലയില്‍. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ബ്രൈറ്റും സുഹൃത്തായ ചെമ്പുമുക്ക് സ്വദേശിനിയും അപ്പാര്‍ട്ട്മെന്റിലെത്തിയിരുന്നു. എട്ടു മണിയോടെയാണ് ബ്രൈറ്റ് കുഴഞ്ഞുവീണത്. ഇക്കാര്യം യുവതിയാണ് ബ്രൈറ്റിന്റെ സഹോദരനെ വിളിച്ചറിച്ചത്.
സഹോദരനെത്തിയ ശേഷമാണ് ഇരുവരും ചേർന്ന് ബ്രൈറ്റിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പാർട്മെന്റിലെ മുറിയിൽ കുഴഞ്ഞുവീണ ബ്രൈറ്റിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായി ബന്ധുക്കൾക്കു പരാതിയുണ്ട്. സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ സ്ഥലത്തുണ്ടായിരുന്നിട്ടും സഹോദരൻ വരുന്നതുവരെ കാത്തുനിന്നെന്നാണ് ആക്ഷേപം.
മരണകാരണം ഹൃദയാഘാതമാണെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക സൂചനയെന്ന് പൊലീസ് പറഞ്ഞു. യുവതിയെ മൊഴി രേഖപ്പെടുത്തിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. മാതാവ്: ടിൻസി. സഹോദരങ്ങൾ: ബ്രിസ്റ്റോ ബിജു, ബെനീറ്റ ബിജു.