kseb-cm

ജി.എന്‍.എ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വൈദ്യുതിമന്ത്രിയുടെ വിയോജിപ്പ് അവഗണിച്ച്. ജി.എന്‍.എയില്‍നിന്ന് വൈദ്യുതി വാങ്ങുന്നത് കോടികളുടെ നഷ്ടമുണ്ടാക്കുമെന്നും ഹിമാചല്‍ വൈദ്യുതിയാണ് ലാഭകരമെന്നുമുള്ള കെ.എസ്.ഇ.ബി ചെയര്‍മാന്‍റെ കത്തിനെ വൈദ്യുതി മന്ത്രി പിന്തുണച്ചതിന്‍റെ രേഖ പുറത്തുവന്നു.. 

ഈ വാദത്തിന് മറ്റൊരു തലമുണ്ട്. ഹിമാചല്‍ തരുന്നതിനെക്കാള്‍ ജി.എന്‍.എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നു വൈദ്യുതി വാങ്ങുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും കോടികളുടെ നഷ്ടമുണ്ടാക്കുമെന്നാണ് വൈദ്യുതി മന്ത്രിയും കെ.എസ്.ഇ.ബി ചെയര്‍മാനും അറിയിച്ചത്. കഴിഞ്ഞമാസം പത്തൊന്‍പതിന് സണ്ണി ജോസഫ് മുഖ്യമന്ത്രിക്ക് കൈമാറിയ കത്തില്‍ ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജി.എന്‍.എ വൈദ്യുതിക്ക് ഇരുപത്തി നാല് മണിക്കൂറും ഒരേ‍ വിലനല്‍കണം. കിട്ടുന്നത് അഞ്ഞൂറ് മെഗാവാട്ട് മാത്രം. ഹിമാചല്‍ വൈദ്യുതി പതിനാല് രൂപ അന്‍പത് പൈസ നിരക്കില്‍ രാത്രികാല ആവശ്യത്തിന് മാത്രം മതിയായ അളവില്‍ വിനിയോഗിക്കാം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹിമാചല്‍ വൈദ്യുതി വാങ്ങുന്നതാണ് ഉചിതമെന്നുള്ള കെ.എസ്.ഇ.ബി ചെയര്‍മാന്‍റെ കത്തിന് മന്ത്രി സണ്ണി ജോസഫ് അനുകൂല നിര്‍ദേശം നല്‍കിയത്.

2026 നവംബര്‍ മുതല്‍ 2027 മാര്‍ച്ച് വരെ ഹിമാചലില്‍ നിന്നു വൈദ്യുതി വാങ്ങിയാല്‍ വില 1281 കോടി മതിയാവും. ജി.എന്‍‌.എ വഴി ഇരുപത്തി നാല് മണിക്കൂറും എട്ട് രൂപ അറുപത്തി ഒന്‍പത് പൈസ നിരക്കില്‍ വൈദ്യുതി വാങ്ങിയാല്‍ ചെലവ് രണ്ടായിരം കോടി കടക്കും. ഹിമാചല്‍ വൈദ്യുതി വാങ്ങുന്നതിനെക്കാള്‍ 726.74 കോടി രൂപ കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍റെ അനുമതിയില്ലെന്ന പ്രതിസന്ധി വേറെ. ഹിമാചല്‍ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി നല്‍കിയ കണക്കുകളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.മന്ത്രിയും കെ.എസ്.ഇ.ബി ചെയര്‍മാനും ഹിമാചല്‍ വൈദ്യുതി വാങ്ങുന്നതിനെ അനുകൂലിച്ചിരുന്നെങ്കില്‍ ജി.എന്‍.എ വഴി മതിയായ വൈദ്യുതി കിട്ടാതിരുന്നിട്ടും അതിനെ അനുകൂലിച്ചാണ് മുഖ്യമന്ത്രി നിലപാടെടുത്തത്. 

 

 

 

പവര്‍ ക്രൈസിസിന്‍റെ പേരില്‍ എം.ജി രാജമാണിക്യത്തിന്‍റെ കസേര ഇളകിയതിന് പിന്നാലെ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഭിന്നസ്വരമെന്ന രേഖകളാണ് പുറത്ത് വരുന്നത്. 

Kerala power crisis controversy deepens as Chief Minister overrides the electricity minister's decision on purchasing power from GNA Energy instead of Himachal Pradesh. :