ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ്ങും മറ്റ് അതിക്രമങ്ങളും തടയുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ സിദ്ധാര്‍ഥ് ആപ്പ് പുറത്തിറക്കി. തിരുവനന്തപുരം വുമണ്‍സ് കോളജില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ആപ്പ് ഉദ്ഘാടനം ചെയ്തു. വയനാട് പൂക്കോട് വെറ്റിനറി കോളജില്‍ റാഗിങ്ങില്‍ മരണപ്പെട്ട ജെ.എസ്.സിദ്ധാര്‍ഥിന്റെ ഓര്‍മ്മക്കായിട്ടാണ് ആപ്പിന് സിദ്ദാര്‍ഥ് ആപ്പ് എന്ന പേര് നല്‍കിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യസ മന്ത്രി റോജി എം ജോണും സിദ്ധാര്‍ഥന്റെ അമ്മ ഷീബയും ചടങ്ങില്‍ പങ്കെടുത്തു. റാഗിങ്ങിന്റെ പരാതികള്‍ നല്‍കുന്നതിന് പുറമേ വിദ്യാര്‍ഥികള്‍ക്ക് ആപ്പിലുടെ മറ്റ് സഹായങ്ങളും ലഭിക്കും. റാഗിങ് നടത്തിയാല്‍ പിടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു.