• ചേരാനല്ലൂര്‍ അപകടക്കേസില്‍ 17കാരന്റെ അച്ഛനായ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജാമ്യം നല്‍കുന്നതില്‍ എന്തുകൊണ്ടാണ് കടുത്ത എതിര്‍പ്പെന്നും പ്രോസിക്യൂഷനോട് കോടതിയുടെ ചോദ്യം.

ചേരാനല്ലൂര്‍ അപകടക്കേസില്‍ 17കാരന്റെ അച്ഛനായ ജഡ്ജിക്ക് ഹൈക്കോടതി  മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.  ജാമ്യം നല്‍കുന്നതില്‍ എന്തുകൊണ്ടാണ് കടുത്ത എതിര്‍പ്പെന്നും പ്രോസിക്യൂഷനോട്  കോടതിയുടെ ചോദ്യം. എന്തിനാണ് കസ്റ്റഡി ? കസ്റ്റഡിക്ക് മതിയായ കാരണങ്ങള്‍ വേണം, ജഡ്ജി സ്ഥിരം കുറ്റവാളിയല്ല, ഒളിവില്‍ പോവുകയും ഇല്ലെന്ന് കോടതി. ഇരകള്‍ക്ക് നീതി ലഭിക്കണം, അത് ഉറപ്പാക്കുമെന്നും ഹൈക്കോടതി പറഞ്ഞു.  അതേസമയം, 17കാരന്‍റെ ജാമ്യത്തിനെതിരായ അപ്പീല്‍ ഫയല്‍ ചെയ്തതില്‍ വീഴ്ചയെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ കേസ് പരിഗണിക്കുന്ന കോടതിയിലാണ് അപ്പീല്‍ നല്‍കേണ്ടതെന്ന് കോടതി പറഞ്ഞു. Also Read: കൊലയ്ക്ക് കാരണം കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങളോ?; അഭിരാം കൊലപാതകത്തില്‍ വീണ്ടും ട്വിസ്റ്റ് ​

അതേസമയം, 17കാരൻ സ്ഥിരമായി നിയമലംഘനങ്ങളിൽ ഏർപ്പെടുന്നയാളാണെന്നാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണം. വാദത്തിനിടെ പ്രോസിക്യൂഷനും മരിച്ചയാളുടെ കുടുംബവും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

അഡീഷണൽ ജില്ലാ ജഡ്ജി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകിയിരുന്നു. പ്രതിക്ക് വലിയ സ്വാധീനമുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നേരത്തെ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും സമർപ്പിച്ച അപ്പീലുകളിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. ജാമ്യം അനുവദിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. 17കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

ENGLISH SUMMARY:

The Kerala High Court has granted anticipatory bail to the judge who is the father of the 17-year-old accused in the Cheranalloor accident case. The court questioned the prosecution's demand for custodial interrogation, observing that sufficient grounds were necessary. Meanwhile, the deceased Jayabalakrishnan's family has alleged that the minor has a history of repeated legal violations. The prosecution opposed the judge's bail, citing concerns over possible evidence tampering due to his influence. Separate appeals concerning the minor's bail are also pending before the Ernakulam Additional Sessions Court.