accident

TOPICS COVERED

കൊച്ചി കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ യുവതി മരിച്ചു. തൃശൂർ സ്വദേശി അക്ഷരയാണ് മരിച്ചത്. 

 ഇന്ന് ഒൻപത് മണിയോടെ കാക്കനാട് IMG junction വച്ചാണ് സ്വകാര്യ ബസ് യുവതിയെ ഇടിച്ചു തെറിപ്പിച്ചത്. ജിമ്മില്‍ നിന്ന് വര്‍ക്കൗട്ട് കഴിഞ്ഞ് പുറത്തേക്കിറങ്ങുകയായിരുന്നു യുവതി.റോഡിന്റെ അരികിൽ കൂടി നടന്നു പോകുന്നതിനിടെ എത്തിയ സ്വകാര്യ ബസ് യുവതിയെ ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ യുവതി കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബസ് ജീവനക്കാരും തൊട്ടടുത്തുണ്ടായിരുന്ന ആളുകളും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ മരണം സംഭവിക്കുകയായിരുന്നു.

ENGLISH SUMMARY:

Malayala Manorama Online News reports that a young woman named Akshara from Thrissur died after being hit by a private bus near the IMG junction in Kakkanad, Kochi. The tragic incident occurred while she was walking back from the gym, and despite being rushed to a private hospital, she succumbed to her injuries.