pp-divya-facebook-post
  • കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യയുമായി ബന്ധപ്പെട്ട കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയുടെ ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ശക്തമാകുന്നു.

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യയുമായി ബന്ധപ്പെട്ട കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയുടെ ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ശക്തമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തിയ വിജിലൻസ് രേഖകൾ പിടിച്ചെടുത്തു. കമ്പനിയുടെ കാസർകോട്ടെ ഇടപാടുകളിലും പരാതി ഉയർന്നതോടെ വിശദീകരണവുമായി മുൻ ഭരണസമിതി രംഗത്തെത്തി. Also Read: വിവാഹിതരാകാന്‍ ക്ഷേത്രം ക്ഷണിച്ചു; ആയിരം പേരെ പ്രതീക്ഷിച്ചു, എത്തിയത് ഏഴായിരത്തിലേറെപ്പേര്‍

കാർട്ടൺ ഇന്ത്യ കമ്പനിയുമായി പി.പി.ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരിക്കെ സിൽക്ക് വഴി  കരാറുകൾ നൽകിയതുമായി ബന്ധപ്പെട്ട്  ബെനാമി ഇടപാടുകൾ ഉണ്ടെന്ന പരാതി ഉയർന്നതോടെ ആണ് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്തിലെ  വിജിലൻസ് പരിശോധന. കാർട്ടൺ ഇന്ത്യ കമ്പനി ഏറ്റെടുത്ത് നടപ്പാക്കിയ 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകൾ വിജിലൻസ്  കസ്റ്റഡിയിലെടുത്തു. കരാർ രേഖകളും പരിശോധിച്ചു. 

സിൽക്ക് മുഖേനയാണ് കാർട്ടൺ ഇന്ത്യക്ക് കരാറുകൾ ലഭിച്ചത്. അതുകൊണ്ട് തന്നെ പൊതുമേഖലാ സ്ഥാപനമായ സിൽക്കിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഇതിനിടെ കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയുടെ കാസർകോട്ടെ ഇടപാടുകളിലും  പരാതി ഉയർന്നു വന്നതോടെ ആരോപണം നിഷേധിച്ചു കാസർകോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ രംഗത്ത് വന്നു. കാർട്ടൺ ഇന്ത്യക്ക് ഉപകരാർ നൽകിയത് സിൽക്കാണെന്നും, കരാറുമായി ബന്ധപ്പെട്ട  നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചുവെന്നും ബേബി ബാലകൃഷ്ണൻ പറഞ്ഞു.

കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് എംഡി മുഹമ്മദ് ആസിഫിന്റെതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ അന്വേഷണം നടക്കട്ടെയെന്ന് കാസർകോട് ജില്ലാ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂരും പറഞ്ഞു. നിയമവിരുദ്ധമായി ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ഷാനവാസ്‌ പാദൂർ  വ്യക്തമാക്കി. കണ്ണൂരിന് പിന്നാലെ കാസർകോട് ജില്ലാ പഞ്ചായത്തിലും സമാനമായ രീതിയിൽ കോടികളുടെ കരാറുകൾ നേടിയെന്ന പരാതി ഉയർന്നതോടെ നിയമപരമായ പോരാട്ടങ്ങളും രാഷ്ട്രീയ വിവാദവും കടുക്കുമെന്ന് ഉറപ്പാണ്.

ENGLISH SUMMARY:

The Vigilance investigation into alleged irregularities in contracts awarded to Carton India Alliance during P.P. Divya's tenure as Kannur District Panchayat President has intensified. Officials inspected the Kannur District Panchayat office and seized five files related to projects worth over ₹12 crore. The probe may also extend to SILK, through which the contracts were awarded. Meanwhile, allegations involving the company's Kasaragod projects have sparked political controversy, with former district panchayat officials denying wrongdoing and asserting that proper procedures were followed.