Image: KSDMA

Image: KSDMA

വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും. ആറ് ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മുരശ്’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ 4ാം തീയതി വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

അതേസമയം, അർണാബ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മുരശ് ചുഴലിക്കാറ്റ് ഇന്ന് തീവ്ര ചുഴലിക്കാറ്റാകും. നാളെ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും നർസാപൂരിനും ഇടയിൽ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം. ഇന്ന് രാത്രി 11 മണി മുതൽ നാളെ പുലർച്ചെ നാലുമണിവരെയുള്ള സമയത്ത് 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ് കരതൊടുക. ചിലയിടങ്ങളിൽ ഇത് 120 കിലോ മീറ്റർ വരെയാകാനും സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരമേഖലകളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ചെന്നൈയിലും സമീപ ജില്ലകളിലും നേരിയ മഴ ലഭിച്ചിരുന്നു.

ENGLISH SUMMARY:

Heavy rainfall is predicted to intensify across North Kerala today as Cyclone 'Murasu', which formed over the Bay of Bengal, intensifies into a severe cyclonic storm. The India Meteorological Department (IMD) has issued a yellow alert for six districts including Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod. Isolated heavy showers accompanied by gusty winds reaching up to 40 km/h are expected across the state until November 4, prompting warnings for fishermen. Meanwhile, Cyclone Murasu is forecasted to make landfall between Nellore and Narsapur in Andhra Pradesh between late tonight and early tomorrow morning with wind speeds reaching up to 120 km/h.