ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈ–ചൂരൽമലയിലെ വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും ഒടുവിൽ ആശ്വാസം. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. രണ്ടു വർഷമായിട്ടും നഷ്ടപരിഹാരം കിട്ടാത്ത വ്യാപാരികളുടെ അവസ്ഥ മനോരമ ന്യൂസാണ് സര്‍ക്കാരിന്റ ശ്രദ്ധയില്‍പെടുത്തിയത്.  

 ദുരന്തമുണ്ടായി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തിനായി ഒാഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥ. വായ്പയെടുത്ത് കച്ചവടം തുടങ്ങിയ പലരും കടക്കെണിയിലായി. നഷ്ടപരിഹാരം ലഭിക്കാതെ പുതിയ പാലത്തിന്റെ പണി തുടങ്ങാൻ അനുവദിക്കില്ലെന്ന് പോലും അവര്‍ക്ക് പറയേണ്ടി വന്നു. 

ഒടുവില്‍ സര്‍ക്കാര്‍ കണ്ണുതുറന്നു. നഷ്ടപരിഹാര വിതരണത്തിനായി 7 കോടി 19 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.  കെട്ടിട ഉടമകളായ 48 പേർക്കായി 5.14 കോടിയും 28 വ്യാപാരികൾക്കായി 2.05 കോടി രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത്. കലക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറിയ തുക വൈകാതെ അര്‍ഹരായവര്‍ക്ക് വിതരണംചെയ്യും. തുക അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും വൈകാതെ അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാരികളും വ്യക്തമാക്കി. 

ENGLISH SUMMARY:

Mundakkai Chooralmala landslide compensation has been finally sanctioned by the Kerala government after months of waiting for affected traders and building owners. The government has allocated Rs 7.19 crore from the Chief Minister's Distress Relief Fund to support the victims of the Wayanad disaster.