സ്കൂള്‍ കായികമേളയില്‍ സാമ്പാറില്‍ പുഴുവെന്ന ആരോപണത്തില്‍ മേളയെ മോശമാക്കാന്‍ ചിലര്‍  ശ്രമിക്കുന്നെന്ന് വിദ്യാഭ്യാസമന്ത്രി. ‘4 മണിക്കൂര്‍ തിളച്ച സാമ്പാറില്‍ എങ്ങനെ ജീവനുള്ള പുഴുവരും’. ‘പുഴുവിനെ കൊണ്ടുവന്നതും പ്രയോഗിച്ചതും കണ്ടവരുണ്ട്’. ‘അധ്യാപകനെതിരെ നടപടി എടുക്കും’ എന്ന് മന്ത്രി പറഞ്ഞു.  ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്നും മന്ത്രി.

സംസ്ഥാന കായിക മേളയിലെ ഭക്ഷണത്തിൽ പുഴു ഉണ്ടെന്ന ഫേസ്ബുക് ലൈവ് ഇട്ടതിന് കസ്റ്റഡിയിൽ എടുത്ത യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി എന്ന് ആരോപണം.  ഫേസ്ബുക്ക്‌ ലൈവ് ഇട്ട യുവാവ് പിന്നീട് പുഴുവിനെ കണ്ടെന്ന വാദം തിരുത്തിയെങ്കിലും ഇയാൾക്കെതിരെ കർശന നടപടി വേണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.  മേളയെ മോശമാക്കാന്‍ ചിലര്‍  ശ്രമിക്കുന്നെന്ന് വിദ്യാഭ്യാസമന്ത്രി  എന്‍ ഷംസുദീന്‍ പറഞ്ഞു. 4 മണിക്കൂര്‍ തിളച്ച സാമ്പാറില്‍ എങ്ങനെ ജീവനുള്ള പുഴുവരും. ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Malayala Manorama Online News reports that Kerala Education Minister N Shamsudheen has dismissed the allegations of a live worm found in the sambar at the state school sports meet as a conspiracy to defame the event. He questioned how a live worm could survive in sambar that was boiled for four hours and demanded a comprehensive police investigation into the incident.