ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണൻ (54) കൊല്ലപ്പെട്ട അപകടത്തിൽ പ്രതിയായ പതിനേഴുകാരൻ കസ്റ്റഡിയില്‍. പ്രതിയെ ജുവനൈല്‍ ജസ്റ്റിന് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. അതിനിടെ വാഹനം ഓടിച്ചിരുന്നത് കടുത്ത അമിതവേഗതയിലാണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. അപകടത്തിന് തൊട്ടുമുമ്പ് മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചിരുന്നതെന്നും, ലൈസൻസില്ലാതെ അമിതവേഗതയിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതി തന്നെ സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. ഈ ദൃശ്യങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തയാൾ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും അമിതവേഗതയ്ക്കും പ്രതിക്കെതിരെ പൊലീസ് പ്രത്യേകം കേസെടുത്തു.
തുടക്കത്തിൽ എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകൾ ചുമത്തി പ്രതിയായ പതിനേഴുകാരനെ വിട്ടയച്ച പൊലീസ് നടപടിക്കെതിരെ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും ചേരാനല്ലൂർ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം കനത്ത നാടകീയ സംഭവങ്ങൾക്കാണ് വഴിവെച്ചത്. പിതാവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം സ്റ്റേഷനിലെത്തി വികാരാധീനരായി നീതി ആവശ്യപ്പെട്ട് ധർണയിരുന്ന മകൾ പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണു.
ഇതേത്തുടർന്ന് മകളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ പതിനേഴുകാരനെ വീണ്ടും കസ്റ്റഡിയിലെടുക്കണമെന്നും, മൈനറായ മകന് വാഹനം ഓടിക്കാൻ നൽകിയ പിതാവായ ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരെ ഉടൻ കർശന നടപടിയെടുക്കണമെന്നും ബന്ധുക്കൾ ഉറപ്പിച്ചു പറഞ്ഞു.
അതിനിടെ, പ്രാഥമിക അന്വേഷണത്തിൽ സംഭവിച്ച വീഴ്ചകളിൽ ആഭ്യന്തരവകുപ്പ് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ഡി.ജി.പിയുടെ നിർദേശപ്രകാരം പ്രതിക്കെതിരെ നരഹത്യാകുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ശാസ്ത്രീയ തെളിവുകളും മൊബൈൽ ഫോൺ ദൃശ്യങ്ങളും ശേഖരിച്ച പൊലീസ്.