rain-tree

അതിതീവ്ര മഴമുന്നറിയിപ്പ് നിലനില്‍ക്കുന്ന വയനാട്ടിലെ ബത്തേരി ചീരാല്‍ വെള്ളച്ചാല്‍ ഉന്നതിയില്‍ വെള്ളംകയറി. കല്ലിങ്കര ജിഎല്‍പി സ്കൂളില്‍ ക്യാംപ് തുറന്നു. 10 കുടുംബങ്ങളിലെ 28പേരെ മാറ്റിപ്പാര്‍പ്പിച്ചു. 12 പുരുഷന്മാരും ഒൻപത് സ്ത്രീകളും ഏഴ് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. നാളെ വയനാട്ടില്‍ റെഡ് അലര്‍ട്ടാണ്.

ALSO READ: റെ‍ഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ...

അതിതീവ്ര മഴമുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ നാളെ വിനോദസഞ്ചാരത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം, ട്രക്കിങ് എന്നിവയ്ക്ക് പൂർണ്ണ വിലക്കേര്‍പ്പെടുത്തി. ദുരന്തസാധ്യത മേഖലകളില്‍നിന്ന് ആളുകളെ അടിയന്തരമായി മാറ്റാന്‍ നിര്‍ദേശം നല്‍‌കിയിട്ടുണ്ട്. ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിര്‍മാണമേഖലയിലുള്ളവരെയും മാറ്റിപാര്‍പ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‍പെഷല്‍ ക്ലാസുകൾ എന്നിവയ്ക്കും അവധിയായിരിക്കും.

ALSO READ: അതിതീവ്ര മഴ വരുന്നു; വിവിധ ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം ...

പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ കലക്ടറും ഓര്‍മ്മിപ്പിച്ചു. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ലെന്നും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. അടിയന്തര ഘട്ടങ്ങളിൽ വിളിക്കാവുന്ന ടോൾ ഫ്രീ നമ്പർ: 1077, ഫോൺ: 04936 204151

ENGLISH SUMMARY:

Severe downpours in Wayanad have triggered flooding in the Cheeral Vellachal Unnathi settlement, prompting authorities to open a relief camp at Kallinkara GLP School. A total of 28 individuals from 10 families have been successfully relocated to the safe shelter as a red alert remains in effect for the district. In response to the intensifying weather, the district administration has imposed an absolute ban on tourism activities, trekking, and resort stays. Furthermore, educational institutions, tuition centers, and workers near the tunnel construction site have been evacuated or given strict safety directives.