sandeep-accident
  • തൃക്കരിപ്പൂരിൽനിന്നു സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ അപ്രതീക്ഷിതമായി പൊട്ടി, പിന്നാലെ വന്ന രണ്ടു കാറുകള്‍ കൂട്ടിയിടിച്ചു

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. യാത്രക്കിടെ മലപ്പുറം കോയിച്ചനയിൽ വെച്ച് ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്.  വാഹനത്തിലുണ്ടായിരുന്ന എംഎൽഎയും മറ്റ് യാത്രികരും പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 2:00 മണിയോടെ ദേശീയപാത 66ല്‍വച്ചാണ് സംഭവം.

Also Read: പി.പി.ദിവ്യയ്​ക്കെതിരായ ബെനാമി ആരോപണം പിണറായി സര്‍ക്കാര്‍ 'മുക്കി'! രക്ഷിച്ചതിന്‍റെ തെളിവ് പുറത്ത്

മണ്ഡലമായ തൃക്കരിപ്പൂരിൽനിന്നു സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ അപ്രതീക്ഷിതമായി പൊട്ടിയതിനെ തുടർന്ന് വണ്ടിയുടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ, തൊട്ടുപുറകിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു

ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബങ്ങളും യാതൊരു പരുക്കുകളുമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി.  അല്‍പനേരം ഗതാഗതം തടസപ്പെട്ടെങ്കിലും പൊലീസെത്തിയതോടെ കാര്യങ്ങള്‍ സുഗമമായി. വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. 

 

 

Tyre Burst Triggers Accident Involving Sandeep Warrier MLA’s Car; Three Vehicles Involved:

Sandeep Warrier, MLA representing Thrikkaripur, escaped unhurt after the car he was travelling in met with an accident on National Highway 66 at Koyichana in Malappuram around 2 AM. The accident occurred when the vehicle’s tyre suddenly burst, causing the driver to lose control. Two cars travelling behind the MLA’s vehicle also collided, but all occupants, including families in the other cars, escaped without injuries. Police arrived at the scene, briefly disrupting traffic before restoring normal movement