vigilance-anti-corruption-bureau
  • വിജിലൻസിൽ പ്രധാനപ്പെട്ട വ്യക്തിഗത ഫയലുകൾ കൈകാര്യം ചെയ്യുന്ന T1, T2 എന്നീ രണ്ട് വിഭാഗങ്ങളെ വിവരവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി.

വിജിലന്‍സില്‍ പ്രധാന ഫയലുകൾ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്ന് സംസ്ഥാന സർക്കാർ ഒഴിവാക്കി. കേസ് വിവരം പുറത്തുവരാതിരിക്കാനാണ് നടപടി എന്നാണ് ആക്ഷേപം. T1, T2 എന്നീ രണ്ട് വിഭാഗങ്ങളെയാണ് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. 

‘പിണറായിയുടെ പോസ്റ്റ് കണ്ട് വേദന തോന്നി, ഇതൊന്നു വായിക്കണം, ആ വാട്സാപ് ഗ്രൂപില്‍ നിന്നും പുറത്താക്കി’; എസ്എംഎ രോഗബാധിതയുടെ കുറിപ്പ്

വിജിലന്‍സില്‍ വ്യക്തിഗതമായിട്ടുള്ള ഫയലുകളൊക്കെ തന്നെ കൈകാര്യം ചെയ്യുന്ന രണ്ട് സെക്ഷനുകളാണിത്. പ്രധാനപ്പെട്ട നേതാക്കൾക്കോ ഉദ്യോഗസ്ഥർക്കൊ എതിരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഈ നടപടിയെന്നാണ് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ബന്ധപ്പെട്ട ചോദ്യങ്ങൾ വിവരാവകാശമായി വന്നാൽ  ഒഴിവാക്കാൻ വേണ്ടിയാണ് ആര്‍ടിഐ പരിധിയില്‍ നിന്നും ഒഴിവാക്കുന്നത് എന്നാണ് ആക്ഷേപം. 

വിവരാവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് നടപടിയെടുത്തതെന്നാണ് വിജിലന്‍സിന്‍റെ വിശദീകരണം. രാജ്യസുരക്ഷയെ ബാധിക്കുന്നതും സംസ്ഥാനത്തിന്‍റെ പ്രധാനപ്പെട്ട ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായ സെക്ഷനുകളെ അന്വേഷണ ഏജൻസികള്‍ക്ക് ഒഴിവാക്കാം എന്നും വിജിലന്‍സ് വിശദീകരിച്ചു. പൊലീസും ടി സെക്ഷന്‍ ഒളിവാക്കിയിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. 

ENGLISH SUMMARY:

The Kerala state government has officially issued a notification exempting two key sections of the Vigilance and Anti-Corruption Bureau—T1 and T2—from the purview of the Right to Information (RTI) Act. These specific departments are responsible for handling crucial personal files and sensitive corruption investigation records against prominent political leaders and senior bureaucrats. Critics have strongly condemned the move, alleging that it is an intentional step to suppress public scrutiny and withhold vital details regarding high-profile graft probes. However, Vigilance officials defended the decision, asserting that the exemption aligns with RTI provisions allowing law enforcement and intelligence units handling security-sensitive data to be excluded.