thodupuzha-illegal-mining

പൂജ അവധി കണക്കിലെടുത്ത് ഇടുക്കി തൊടുപുഴ കുടയത്തൂരിൽ വൻ അനധികൃത ഖനനം. ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയോട് ചേർന്ന് മണ്ണിനടിയിൽ നിന്ന് വ്യാപകമായി പാറ കുഴിച്ചെടുത്തു. യാതൊരു അനുമതിയും ഇല്ലാതെയാണ് പാറ ഖനനം ചെയ്തതെന്ന് കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പാ വിജയൻ മനോരമ ന്യൂസിനോട് പറഞ്ഞു  

കാലങ്ങളായി സർക്കാർ വീട് പണിയാൻ പോലും അനുമതി കൊടുക്കാത്ത ഇടത്താണ് ഇത്തരത്തിൽ ടൺ കണക്കിന് പാറകൾ ഭൂമിക്കടിയിൽ നിന്നും കുഴിച്ച് പുറത്തെടുത്തിരിക്കുന്നത്. ഇടുക്കി തൊടുപുഴ കുടയത്തൂർ സംഗമം കവലയിലാണ് ഈ അനധികൃത ഖനനം. 2022ൽ ഉണ്ടായ ഉരുൾപൊട്ടലിൽ അഞ്ചുപേർ മരിച്ച സ്ഥലത്തോട് ചേർന്ന് കിടക്കുന്ന ഇടം കൂടിയാണിത്. 

കുഴിച്ചെടുത്ത പാറ ലോറിയിൽ കയറ്റി കടത്തിക്കൊണ്ടുപോയെന്ന് നാട്ടുകാർ പറയുന്നു. യാതൊരു അനുമതിയും ഇല്ലാതെയാണ് ഖനനം നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പുഷ്പ വിജയൻ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് അനധികൃത ഖനനം നിർത്തിയത്. കുടയത്തൂർ സ്വദേശി തെരുവക്കാട്ടിൽ ഗോപാലകൃഷ്ണൻ എന്ന ആളുടെ സ്ഥലത്താണ് ഖനനം നടന്നത്. 

ENGLISH SUMMARY:

Malayala Manorama Online News reports on a massive illegal stone quarrying operation discovered in the landslide-prone region of Kudayathoor, Thodupuzha, taking advantage of the Pooja holidays. Local protests eventually forced the unauthorized underground mining activity to halt on private land without any official permits.