രാവിലെ സ്കൂളിലേക്കിറങ്ങിയ പത്താംക്ലാസുകാരിയെ കാണാനില്ലെന്ന് പരാതി. കണ്ണൂര് കൂത്തുപറമ്പ് കിണവക്കല് സ്വദേശിനി റിംസ മെഹ്റിനെയാണ് കാണാതായത്. രാവിലെ യൂണിഫോമിൽ സ്കൂളിലേക്ക് പോയ കുട്ടി വൈകുന്നേരമായിട്ടും വീട്ടില് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തില് കുട്ടി സ്കൂളിലും എത്തിയിട്ടില്ലെന്ന് വ്യക്തമായി.
Also Read: കളിപറഞ്ഞ് കുഞ്ഞുങ്ങളെ വശത്താക്കി; പുഴയിൽ ചാടാൻ നിന്ന യുവതിയെയും മക്കളെയും രക്ഷിച്ച് പൊലീസ്
ഇതേത്തുടര്ന്ന് ബന്ധുക്കള് പരാതി നല്കുകയായിരുന്നു. തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് റിംസ. വെള്ള ടോപ്പും നീല പാന്റ്സും വെള്ള ഷോളുമാണ് യൂണിഫോം.
Also Read: ഫോണ് ഉപയോഗം വൈഫൈ വഴി; അനുമോള്ക്കൊപ്പം വടകര സ്വദേശി അബ്ദുള് സമദും
റിംസയെ കാണാതാകുന്നതിനു തലേദിവസം വഴക്ക് പറഞ്ഞിരുന്നതായി വീട്ടുകാര് പറയുന്നു. സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് കൂത്തുപറമ്പ് പൊലീസ് വ്യക്തമാക്കി.