കണ്ണൂർ പാനൂർ ടൗണിൽ കടയ്ക്ക് പുറത്ത് വിൽപ്പനക്ക് വച്ച മിക്സി ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മോഷ്ടിച്ചു. പാനൂർ - പുത്തൂർ റോഡിലെ മലബാർ ഹോം സെന്ററിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ജീവനക്കാരുടെ കണ്ണുവെട്ടിച്ചായിരുന്നു മോഷണം.

ബൈക്ക് അല്പമകലെ വച്ച് ഹെൽമറ്റ് ധരിച്ചെത്തി യുവാവ് ഏറെ നേരം പരിസരം നിരീക്ഷിച്ചശേഷം വേഗത്തിൽ മിക്സി എടുത്തു കൊണ്ടുപോകുകയായിരുന്നു. പാനൂർ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തെ സമാന സംഭവം താഴെചമ്പാടും നടന്നിരുന്നു.
ജൂലൈ 14 ന് ബൈക്കിലെത്തിയ യുവാവ് മനേക്കര റോഡിന് സമീപത്തെ കടയിൽ നിന്ന് 3000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞിരുന്നു. അന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.
ENGLISH SUMMARY:
A helmet-wearing man allegedly stole a mixer grinder displayed outside Malabar Home Centre on Panoor–Puthur Road in Kannur around noon on Wednesday. After parking his motorcycle nearby and observing the surroundings, he quickly took the appliance and fled. Panoor police have started an investigation. A similar theft involving ₹3,000 was reported near Manekkara Road on July 14, but the suspect in that case could not be identified.