mayin-haji-waqf-board-1
  • കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് നേതാവ് എം.സി. മായിൻഹാജിയെ ചെയർമാനായി നിയമിച്ചാണ് ബോർഡ് പുനഃസംഘടിപ്പിച്ചത്. ഒൻപതംഗ ബോർഡിൽ എം.എൽ.എമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീനെയും ഉൾപ്പെടുത്തി.

കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് നേതാവ് എം.സി. മായിൻഹാജിയെ ചെയർമാനായി നിയമിച്ചാണ് ബോർഡ് പുനഃസംഘടിപ്പിച്ചത്. ഒൻപതംഗ ബോർഡിൽ എം.എൽ.എമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീനെയും ഉൾപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിക്ക് ആദ്യമായി ബോർഡിൽ പ്രാതിനിധ്യം ലഭിച്ചു. Also Read: 'പിണറായിയും മകളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി; തിരുത്താനായില്ല'; രൂക്ഷ വിമര്‍ശനം


ബോർഡിലെ അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരമുള്ള യോഗ്യതയും മതിയായ പ്രാതിനിധ്യവും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുനഃസംഘടന. സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി നേരത്തെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിക്കുകയും ചെയ്തിരുന്നു.

കെ.എസ്. ഹംസ ഉൾപ്പെടെയുള്ള എൽഡിഎഫ് നിയോഗിച്ച സമിതിയുമായി വഖഫ് ബോർഡ് തർക്കത്തിലായിരുന്നു. ബോർഡ് അംഗങ്ങളുടെ യോഗ്യത ചോദ്യം ചെയ്തും ഹൈക്കോടതിയിൽ ഹർജികൾ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ അസാധാരണ ഉത്തരവിലൂടെ ബോർഡ് പൂർണമായി പുനഃസംഘടിപ്പിച്ചത്.

അതേസമയം, പുതിയ വഖഫ് നിയമഭേദഗതി പ്രകാരം രണ്ട് അമുസ്‌ലിംകളെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ സർക്കാർ നടപ്പാക്കിയിട്ടില്ല. 

സുപ്രീംകോടതിയുടെ ഉത്തരവിന് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് സർക്കാരിന്റെ നിലപാട്. നിലവിൽ പുനഃസംഘടിപ്പിച്ച ബോർഡിൽ അമുസ്‌ലിം അംഗങ്ങളില്ല.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ പുനഃസംഘടനയ്ക്ക് സർക്കാർ നടപടി സ്വീകരിച്ചെങ്കിലും പുതിയ തീരുമാനത്തിനെതിരെ നിയമപോരാട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഏറെക്കാലമായി വിവാദത്തിലായിരുന്ന വഖഫ് ബോർഡ് പുനഃസംഘടനയിൽ ഒടുവിൽ സർക്കാർ തീരുമാനമെടുത്തിരിക്കുകയാണ്.

ENGLISH SUMMARY:

The Kerala government has reconstituted the State Waqf Board, appointing Muslim League leader MC Main Haji as chairman and including Kurukkoli Moideen as the MLA representative. Jamaat-e-Islami has secured representation on the board for the first time. The move follows disputes over members' eligibility, representation issues, and an interim order by the Kerala High Court. The government has deferred the inclusion of two non-Muslim members under the amended Waqf law until the Supreme Court issues its order. Further legal challenges to the reconstitution remain possible.