prakash-raj-manaveeyam
  • തിരുവനന്തപുരം മാനവീയം വീഥിയിൽ പ്രതിഷേധ പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുൻപ് മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം മാനവീയം വീഥിയിലും പ്രതിഷേധം. ഡെമോക്രാറ്റിക് കലക്ടീവിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജ് മുഖ്യാതിഥിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഭീരുക്കളാണെന്ന് പ്രകാശ് രാജ് പറഞ്ഞു. രാജ്യത്തിന്‍റെ യുവത ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം നടത്തുകയാണ്. കേന്ദ്ര ഭരണത്തെ മാറ്റാതെ ആ സമരം അവസാനിക്കില്ല. സമരം നടത്തുന്ന യുവാക്കളല്ല, മറിച്ച്  മോദിയും അമിത് ഷായുമാണ് രാജദ്രോഹികളെന്നും  പ്രകാശ് രാജ് പറഞ്ഞു.  

Also Read: തിരംഗമാര്‍ച്ചില്‍ സംഘര്‍ഷം; സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്ന് പ്രവര്‍ത്തകരെ ഒഴിപ്പിച്ചു

തിരുവനന്തപുരം മാനവീയംവീഥിയിലെ  പ്രതിേഷധം ആരംഭിക്കുന്നതിനു മുന്‍പ് മൈക്ക് പിടിച്ചെടുക്കാന്‍ പൊലീസ് ശ്രമിച്ചു. സമരവേദിയിൽ നിന്ന് മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സമരക്കാർ തടഞ്ഞു. പ്രതിഷേധക്കാര്‍ പൊലീസിനെ തടഞ്ഞതോടെ വാക്കേറ്റമുണ്ടായി. കോര്‍പ്പറേഷന്‍റെ അനുമതിയില്ലാതെയാണ് പരിപാടിയെന്ന് പൊലീസ് പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന്  ശ്രമം പൊലീസ് ഉപേക്ഷിച്ചു. 

പരിപാടി നടത്താൻ അനുവദിക്കരുതെന്ന്  ആവശ്യപ്പെട്ട്  പൊലീസിന് കത്ത് നൽകിയിരുന്നു എന്നും എന്നിട്ടും പരിപാടി എങ്ങനെ നടന്നു എന്നതിൽ    പൊലീസിനോട് വിശദീകരണം തേടുമെന്നും മേയര്‍ വിവി രാജേഷ് പറഞ്ഞു.

ENGLISH SUMMARY:

High drama unfolded at Manaveeyam Veedhi in Thiruvananthapuram as police attempted to seize the sound equipment prior to a planned protest. Officers stated that the demonstration was being organized without prior approval from the municipal corporation. However, alert protesters quickly intervened and blocked the police from removing the microphone and speaker boxes. Following a heated verbal altercation with the demonstrators, the police team ultimately abandoned their attempt to confiscate the equipment.