cjp-protest-tiranga-march
  • തിരംഗമാര്‍ച്ചുമായി സെന്‍ട്രല്‍ പാര്‍ക്ക് ലക്ഷ്യമായി സിജെപി പ്രവര്‍ത്തകര്‍.

സെന്‍ട്രല്‍ പാര്‍ക്ക് ലക്ഷ്യമാക്കി നീങ്ങിയ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതിനു പിന്നാലെ തിരംഗമാര്‍ച്ചില്‍ സംഘര്‍ഷം. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം പ്രവര്‍ത്തകര്‍ ചെറുത്തു. ബലംപ്രയോഗിച്ച് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം പാലിക ബസാറിലെത്തി. മടങ്ങിപ്പോകില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍. പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ. സ്ഥലത്ത് മോദി  അനുകൂലികളും തമ്പടിച്ചിട്ടുണ്ട്. പ്രതിഷേധക്കാരും മോദി അനുകൂലികളും മുഖാമുഖമാണ്. സമരവേദിയായ സെന്‍ട്രല്‍ പാര്‍ക്കിന് സമീപം ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി

അതേസമയം സമരത്തിനു പുറപ്പെട്ട സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ കസ്റ്റഡിയിലായി. ഐസ ദേശിയ അധ്യക്ഷ നേഹാ ബോറയെയും പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. നേഹയെ കയറ്റിയ പൊലീസ് വാഹനം ഐസ പ്രവര്‍ത്തകര്‍ തടഞ്ഞു. മണ്ഡി ഹൗസിന് സമീപമായിരുന്നു ഐസയുടെ പ്രതിഷേധം. 

ദേശീയപതാകയുമായി വിദ്യാര്‍ഥി, യുവജന സംഘടനകള്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. ഫിറോസ് ഷാ റോഡില്‍ നിന്ന്  കൊണോട്ട്പ്ലേസിലേക്ക് DYFI, SFI, AIYF, AISF പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, NSU എന്നിവരും പ്രതിേഷധവുമായി രംഗത്തുണ്ട്. സമരത്തിനിടെ നാലു പെണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ENGLISH SUMMARY:

Tensions flared in the national capital as CJP activists carrying national flags staged a Tiranga March heading toward Central Park and Palika Bazar. Standing face-to-face with pro-Modi demonstrators, the protesters staged sit-ins while authorities restricted internet services near Central Park as a precautionary measure. Police detained key leaders, including CJP founder Abhijit Dipke and AISA national president Neha Bora, which sparked further blockades by student activists. Various student and youth organizations including DYFI, SFI, AIYF, AISF, Youth Congress, and NSUI joined the widespread demonstrations across major stretches like Firoz Shah Road and Connaught Place.