cheruvayal-raman-padmashree-traditional-paddy-seed-conservationist-passes-away

വയനാടിന്‍റെ നെല്ലച്ഛന്‍ . ചെറുവയൽ രാമന് നാടിന്‍റെ അന്ത്യഞ്‌ജലി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുമടക്കം നൂറുകണക്കിന് പേർ ആദരാജ്ഞലി അർപ്പിച്ചു. 

വയനാടിന്‍റെ സ്വന്തം 'നെല്ലച്ഛനെ' അവസാനമായി ഒരുനോക്ക് കാണാൻ കമ്മന നവോദയം എൽ.പി സ്കൂളിലേക്ക് എത്തിയത് നൂറുകണക്കിന് പേർ. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച പൊതുദർശനം ഉച്ചയ്ക്ക് പന്ത്രണ്ടര വരെ നീണ്ടു. മന്ത്രി ടി സിദ്ദിഖ് സംസ്ഥാന സർക്കാരിന് വേണ്ടി അന്തിമോപചാരം അർപ്പിച്ചു. 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുൻ മന്ത്രി എ.കെ ശശീന്ദ്രൻ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കൊടുമയിലെ കുറിച്യ സമുദായ ശ്മശാനത്തിലായിരുന്നു സംസ്കാരം.

പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആദിവാസി കർഷകനും പത്മശ്രീ ജേതാവുമായിരുന്നു ചെറുവയൽ രാമൻ . അസുഖബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വയനാട്ടുകാരുടെ 'നെല്ലച്ഛൻ' എന്നറിയപ്പെടുന്ന അദ്ദേഹം, നൂറോളം പരമ്പരാഗത നെൽവിത്തിനങ്ങളിൽ 30 എണ്ണം വരെ സ്വന്തമായി സംരക്ഷിക്കുകയും കൃഷി ചെയ്യുകയും ചെയ്തിരുന്ന രാജ്യത്തെ അപൂർവ്വ കർഷകരിലൊരാളാണ്.

Padma Shri Cheruvayal Raman Laid to Rest with Full State Honors: