pinarayi-car
  • മുന്‍ ഗണ്‍മാന്‍ അനില്‍കുമാര്‍ വാഹനം സ്വന്തം ആവശ്യത്തിന് കൊണ്ടുപോയതല്ലെന്നും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്നപ്പോള്‍ ലിഫ്റ്റ് കൊടുത്തതാണെന്നും വിശദീകരണം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ സുരക്ഷക്കായി നല്‍കിയ അകമ്പടി വാഹനം സസ്പെന്‍ഷനിലായ മുന്‍ ഗണ്‍മാന്‍ അനില്‍കുമാര്‍ എടുത്തുകൊണ്ടുപോയെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ വിചിത്ര വിശദീകരണം. മുന്‍ ഗണ്‍മാന്‍ അനില്‍കുമാര്‍ വാഹനം സ്വന്തം ആവശ്യത്തിന് കൊണ്ടുപോയതല്ലെന്നും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്നപ്പോള്‍ ലിഫ്റ്റ് കൊടുത്തതാണെന്നുമാണ് വിശദീകരണം. 

ഡ്രൈവറും പൊലീസുകാരനുമായ സിനോജ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതാണിത്. ഞായറാഴ്ച എറണാകുളത്ത് പിണറായി വിജയന് പരിപാടിയുണ്ടായിരുന്നു. പിണറായി ട്രെയിനില്‍ വന്നോളാം എന്ന് അറിയിച്ചതിനാല്‍ കാറുമായി ഡ്രൈവര്‍ നേരത്തെ പോയി. പരിപാടി റദ്ദാക്കിയതോടെ പിണറായി എറണാകുളത്തേക്ക് വന്നില്ല. ഇതോടെ താന്‍ ഒറ്റക്ക് തിരികെ വരുമ്പോള്‍ അനില്‍കുമാറിനെയും കാറില്‍ കയറ്റിയെന്നാണ് മൊഴി. അതേസമയം അനില്‍കുമാര്‍ മാത്രമല്ല, രക്ഷാപ്രവര്‍ത്തന മര്‍ദനക്കേസിലെ പ്രതിയും സസ്പെന്‍ഷനിലുമായ മറ്റൊരു ഗണ്‍മാന്‍ സന്ദീപും കാറിലുണ്ടായിരുന്നതായി ഇന്‍റലിജന്‍സ് വിഭാഗം കണ്ടെത്തി. 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സുരക്ഷയ്ക്കായി അനുവദിച്ച ഔദ്യോഗിക എസ്കോർട്ട് ഇന്നോവ കാർ എടുത്തുമാറ്റി അനിൽകുമാറും മറ്റ് രണ്ടുപേരും പത്തനാപുരം, ഏനാത്ത് ഭാഗങ്ങളിൽ സന്ദർശനം നടത്തിയെന്നായിരുന്നു ഇന്റലിജൻസിന്റെ പ്രാഥമിക റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നത്. പൊലീസിൽ നിന്ന് ജൂൺ മാസം മുതൽ സസ്പെൻഷനിൽ കഴിയുന്ന അനിൽകുമാറിന് ഔദ്യോഗിക വാഹനമോ സ്റ്റാഫ് ആനുകൂല്യങ്ങളോ ഉപയോഗിക്കാൻ നിയമപരമായ അവകാശവുമില്ലെന്നിരിക്കെയാണ് ഈ ഗുരുതര ചട്ടലംഘനം നടത്തിയതെന്നും കണ്ടെത്തിയിരുന്നു. പത്തനാപുരത്ത് കരിക്കിൻ ജ്യൂസ് കുടിക്കാൻ വാഹനം നിർത്തിയപ്പോഴാണ് നാട്ടുകാർ ഇത് ശ്രദ്ധിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തത്. 

തുടർന്ന് ഇന്റലിജൻസ് എഡിജിപി ദിനേന്ദ്ര കശ്യപ് വിഷയം സംസ്ഥാന പൊലീസ് മേധാവിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഉപയോഗത്തിനായി നൽകിയിട്ടുള്ള മൂന്ന് വാഹനങ്ങളിൽ സ്ഥിരമായി ഉപയോഗിക്കുന്ന എസ്കോർട്ട് വാഹനമാണ് അനുമതിയില്ലാതെ എടുത്തു കൊണ്ടുപോയത്.

Didn't Take the Car for a Ride, Just Gave Him a Lift’: Explanation in Pinarayi's Escort Car Row:

A police driver has reportedly told senior officers that suspended former gunman Anilkumar did not take the official escort vehicle assigned to Kerala Chief Minister Pinarayi Vijayan for personal use, but was given a lift while travelling from Ernakulam to Thiruvananthapuram. Driver Sinoj said he was returning alone after a scheduled programme in Ernakulam was cancelled and offered Anilkumar a ride. However, the Intelligence Wing reportedly found that another suspended gunman, Sandeep, who is an accused in a case related to assault during rescue operations, was also travelling in the vehicle. An initial intelligence report alleged that the official escort Innova had been used without authorisation to visit areas around Pathanapuram and Enath, prompting Intelligence ADGP Dinendra Kashyap to inform the state police chief