ബീഹാറിലെ വൈശാലിയിൽ ഗംഗ നദിയിൽ ബോട്ട് മറിഞ്ഞ് 11 മരണം. അഞ്ചു പേരെ രക്ഷിച്ചു. നാലുപേർക്കായി SDRF തിരച്ചിൽ തുടരുകയാണ്. രാഘോപൂർ ശ്യാംചന്ദ് ഗ്രാമത്തിന് സമീപമാണ് അപകടം.
സമീപ ഗ്രാമത്തിലേക്ക് വിരുന്നിൽ പങ്കെടുക്കാൻ പോയ 20 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരിൽ കൂടുതലും 15 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ്. നദിയിൽ ഒഴുക്ക് കൂടുതലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
ENGLISH SUMMARY:
A tragic boat capsize incident in Vaishali, Bihar, has resulted in the deaths of 11 people, predominantly children. Five individuals have been successfully rescued by emergency responders at the accident site.