വേണാട് എക്സ്പ്രസിലെ തിരക്കിന് പരിഹാരമായി കോച്ചുകൾ മാറ്റിയെങ്കിലും യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ലെന്ന് പരാതി.  ശ്വാസംമുട്ടുന്ന തിരക്കും മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പും ഇപ്പോഴും തുടരുന്നുവെന്നാണ് പരാതി.

 

കോച്ചുകൾ മാറി, പക്ഷേ വേണാടിലെ തിരക്കിന് മാറ്റമില്ല. തിങ്ങിനിറഞ്ഞ കോച്ചുകളിൽ കയറിപ്പറ്റാൻ പോലും പാടുപെടുന്ന യാത്രക്കാരുടെ ദുരിതയാത്രയ്ക്ക് അറുതിയായിട്ടില്ല. ട്രെയിനിലെ ശ്വാസം മുട്ടുന്ന തിരക്ക് തുടരുകയാണ്.  

 

എറണാകുളം ജംഗ്ഷനിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് ട്രെയിനുകൾ കുറവാണ്. ഉച്ചക്ക് 1.15 ന് ഉള്ള മെമു കഴിഞ്ഞാൽ പിന്നെ ഉള്ളത് 6.15 ന് ഒരു മെമുവാണ്. ഈ 5 മണിക്കൂർ ഇടവേളകളിൽ നിലവിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് ട്രെയിനുകൾ ഇല്ല. എറണാകുളം ടൗണിലും സ്ഥിതി വ്യത്യസ്തമല്ല. ഉച്ചയ്ക്ക് 1.55-ന് പരശുറാം എക്സ്പ്രസ് കടന്നുപോയാൽ പിന്നെ വൈകിട്ട് 5.20-ന് മാത്രമാണ് അടുത്ത ട്രെയിനായ വേണാട് എത്തുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ വേണാട് എത്തുമ്പോഴോ, കയറിപ്പറ്റാൻ പോലും കഴിയാത്ത തിരക്ക്.  

 

കോച്ചുകളുടെ ശേഷി വർധിപ്പിച്ചത് കൊണ്ട് മാത്രം യാത്രക്ലേശത്തിന് പരിഹാരമാകുന്നില്ല. അടുത്ത ട്രെയിനിനായി മൂന്ന് മണിക്കൂറിലധികം പ്രായമായവരും കുട്ടികളും കാത്തിരിക്കേണ്ട സാഹചര്യം അപ്പോഴുമുണ്ട്. വേണടിന് മുൻപ് പുതിയ ട്രെയിനാണ് ശാശ്വതമായ പരിഹാരം.

ENGLISH SUMMARY:

Venad Express overcrowding continues to cause severe hardship for daily commuters despite coach capacity upgrades, leaving passengers waiting for hours at railway stations. Kerala train passengers are demanding new train services between Ernakulam and Kollam to resolve this persistent issue.