തൃശൂർ ചാലക്കുടിയിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 22കാരിയായ എമിൽഡയെയാണ് ഭർത്താവ് പോട്ട സ്വദേശി അഫ്സലിന്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം സ്വദേശിയാണ് എമിൽഡ. ഈമാസം ആറിനാണ് എമിൽഡയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും കഴിഞ്ഞദിവസം മരിച്ചു. 

അസ്വാഭാവിക മരണത്തിനാണ് നിലവിൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്. എമിൽഡയുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ല.

രണ്ടുവർഷം മുൻപായിരുന്നു എമിൽഡയുടെയും അഫ്സലിന്റെയും വിവാഹം. ഇവരുവര്‍ക്കും ഒരു കുട്ടിയുണ്ട്. എമില്‍ഡ ജീവനൊടുക്കിയതിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഭര്‍ത്താവ് അഫ്സലിനെ പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്ത് വരികയാണ്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

 

ENGLISH SUMMARY:

The tragic death of 22-year-old Emilda at her husband's residence in Chalakudy, Thrissur. Police have registered a case of unnatural death and arrested her husband, Afsal, as the investigation continues