• ചൊവ്വാഴ്ച മുതല്‍ അരവണ നിര്‍മാണം തുടങ്ങും. വിമര്‍ശനങ്ങള്‍ക്കു പിന്നാലെ തിരുത്തല്‍

കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തിരുത്തലുകളുമായി ദേവസ്വം ബോര്‍ഡ്. ചൊവ്വാഴ്ച മുതല്‍ അരവണ നിര്‍മാണം തുടങ്ങും. തുലാമാസ പൂജയ്ക്ക് 10 ലക്ഷം ടിന്‍ കരുതല്‍ശേഖരമുണ്ടാകും. നെയ്യ് വാങ്ങുന്നില്ലെന്ന തീരുമാനം പിന്‍വലിച്ചതായും ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങിയതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

കന്നിമാസ പൂജയ്ക്ക് അരവണ ക്ഷാമത്തിന്‍റെ പേരില്‍ ദേവസ്വം ബോര്‍ഡിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്. നേരത്തേ നിശ്ചയിച്ചിരുന്ന പ്രകാരം തന്നെ 13ന് അരവണ നിര്‍മാണം തുടങ്ങാനാണ് തീരുമാനമെന്ന് ജയകുമാര്‍ പറയുന്നു. പഴി കേള്‍ക്കാത്ത വിധത്തില്‍ തടസമില്ലാതെ അരവണയുടെ കരുതല്‍ ശേഖരമൊരുക്കാനാണ് നീക്കം. അതേസമയം തന്നെ സ്വന്തം നിലയില്‍ ട്രാക്ടര്‍ വാങ്ങാനുള്ള തീരുമാനം ഒഴിവാക്കി പകരം കയറ്റിറക്കിന് ടെന്‍ഡര്‍ വിളിക്കാനും നടപടിയെടുത്തു. പമ്പയില്‍ നിന്നും പരിശോധന കഴിഞ്ഞ് സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കും. 

നെയ്യ് വാങ്ങുന്നില്ലെന്ന തീരുമാനവും തിരുത്തിയതായി അദ്ദേഹം പറയുന്നു. വേണ്ടിവന്നാല്‍ ടെന്‍ഡര്‍ നടപടികളിലൂടെ മില്‍മയുടെ ഉള്‍പ്പെടെ നെയ്യ് വാങ്ങാനും നടപടി സ്വീകരിച്ചേക്കും.  സന്നിധാനത്തും പമ്പയിലും പരിശോധനാ ലാബുകള്‍ നിര്‍ബന്ധമാക്കും. പതിനേഴിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പമ്പയില്‍ ശബരിമല ഒരുക്കങ്ങളുടെ അന്തിമവട്ട അവലോകനം ചേരും. 

കടമുറി റീടെന്‍ഡറിലൂടെ ബോര്‍ഡിന് കഴിഞ്ഞവര്‍ഷത്തെക്കാള്‍ പതിനൊന്ന് കോടിയുടെ അധികവരുമാനം ലഭിച്ചു. നൂറ് കടകളുടെ ലേലം കൂടി പൂര്‍ത്തിയാവുമ്പോള്‍ ഇരുപത്തി അഞ്ച് കോടി കടക്കും. ശബരിമലയുടെ വിശ്വാസ്യത വീണ്ടെടുക്കുന്ന തീര്‍ഥാടനകാലമാവും ഇത്തവണത്തേതെന്നും കെ.ജയകുമാര്‍ പറഞ്ഞു. കേരളത്തില്‍ വരുമ്പോള്‍ മാത്രം വിവാദം. ശബരിമല, അഴിമതി, കൊള്ള ഇതെല്ലാം മറികടന്ന് നല്ലനിലയിലുള്ള ഒരു സീസണാണ് ഇത്തവണ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതെന്നും ജയകുമാര്‍ പറയുന്നു.

After Criticism, Sabarimala Board Revises Plans; Aravana Production to Begin Tuesday:

Sabarimala Devaswom Board President K. Jayakumar has announced that Aravana prasadam production will begin on Tuesday, October 13, with a reserve stock of 10 lakh tins planned for the Tula month pilgrimage season. Following criticism over the Aravana shortage during the Kanni month pooja, the board has reversed its decision not to purchase ghee and initiated tender procedures for procurement, including from Milma if required