cpm-congress

TOPICS COVERED

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്ന സിപിഎമ്മിനെ വിമർശിച്ച് കോൺഗ്രസ്. ജില്ലയിൽ ഹർത്താൽ നടത്തുന്നത് ജനവിരുദ്ധമെന്ന് പരിഹാസം. സിപിഎം പ്രതിഷേധത്തെ ഡി സി സി നേതൃത്വം പരസ്യമായി പ്രതിരോധിക്കത്തതിൽ കോൺഗ്രസിൽ കടുത്ത വിമർശനമുയരുകയാണ്.

ജില്ലയിലെ സങ്കീർണമായ ഭൂപ്രശ്നങ്ങൾക്ക് യുഡിഎഫ് അധികാരത്തിലെത്തിയാൽ 24 മണിക്കൂറിനകം പരിഹാരം കാണും എന്നായിരുന്നു പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി സതീശന്‍റെ ഉറപ്പ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും തൂത്തുവാരാൻ ഈ പ്രഖ്യാപനം സഹായകരമായെന്നാണ്  സിപിഎമ്മിന്‍റെ വിലയിരുത്തൽ. 

എന്നാൽ അധികാരത്തിലെത്തിയിട്ടും സർക്കാർ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നില്ലെന്നാരോപിച്ചാണ് സിപിഎമ്മിന്‍റെ സമര പ്രഖ്യാപനം. 

ഈ മാസം 16ന് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസിൽ നിന്ന് കടുത്ത എതിർപ്പുയരുന്നത്. കഴിഞ്ഞ 10 വർഷം ഭരണത്തിലിരുന്നിട്ടും ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ എന്‍ഡിഎഫ് സർക്കാർ നോക്കുകുത്തികളായെന്നാണ് വിമർശനം.

ഇഎസ്എ വിജ്ഞാപനം തിരുത്താൻ സർക്കാർ തെറ്റിദ്ധാരണ ജനകമായ റിപ്പോർട്ട് നൽകിയെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ ഭരണ പ്രതിപക്ഷ പോര് തുടരുമ്പോഴും ഡിസിസി പ്രസിഡന്‍റ് സി.പി മാത്യു ഉൾപ്പെടെയുള്ളവർ പരസ്യ നിലപാട് വെളിപ്പെടുത്താത്തതിൽ വലിയ വിമർശനമാണുയരുന്നത്. ഇഎസ്‌എ, സിഎച്ച്ആർ വിഷയങ്ങളിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കണമെന്നാണ് ആവശ്യം. ഇതിനിടെ വനം വന്യജീവി വിഷയങ്ങളിൽ കലക്ടർ പുറപ്പെടുവിച്ച ഉത്തരവും കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാവുകയാണ്

ENGLISH SUMMARY:

Political clash between the CPM and Congress in Idukki over unresolved land issues and the upcoming district hartal. The ongoing controversy involves unfulfilled promises regarding ESA notifications and the silent stance of the DCC leadership.