എസ്എംഎ ബാധിച്ച് ജീവിതത്തോട് പോരാടിയ നിരവധി കുഞ്ഞുങ്ങൾക്ക് പുതുജീവൻ സമ്മാനിക്കാൻ മലയാളികൾ കൈകോർത്തിട്ടുണ്ട്. അത്തരമൊരു കാരുണ്യത്തിന്റെ കരുതൽ ഒരു വയസുള്ള കുഞ്ഞ് എൽറോയിക്കും വേണം.തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ദമ്പതികളുടെ മകൻ എൽറോയിയുടെ ചികിത്സയ്ക്കായി 16 കോടിയാണ് കണ്ടെത്തേണ്ടത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതുവരെ ഏഴ് കോടിയെ ആയിട്ടുള്ളു.

കുഞ്ഞിന്‍റെ കൊഞ്ചലും കളിചിരികളും കൊണ്ട് നിറഞ്ഞുനിന്ന ആ വീട്ടിൽ ഇന്ന് നിശ്ശബ്ദതയാണ്. പത്തുമാസമായിട്ടും കുഞ്ഞിന്‍റെ കഴുത്ത് ഉറയ്ക്കാതെ വന്നതോടെയാണ് മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോകുന്നത്. തുടർന്നുള്ള പരിശോധനകളിലാണ് എസ്എംഎ ടൈപ്പ്-1 എന്ന ഗുരുതരമായ ജനിതകരോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്‍റെ ജീവൻ നിലനിർത്താൻ ജീൻ തെറാപ്പി എത്രയും വേഗം ആരംഭിക്കണം. എന്നാൽ,മെക്കാനിക്കായ ലിംസണും കുടുംബത്തിനും 16 കോടി എന്നത് ഭീമമായ തുകയാണ്.

അമൃത ആശുപത്രിയിൽ കുഞ്ഞിന്‍റെ പ്രാഥമിക ചികിത്സകൾ നടത്തിവരുകയാണ്. സുമനസുകളുടെ സഹായത്തിലും കാരുണ്യത്തിലും പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഈ കുടുംബം. ഒരു കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം. ഓരോ ചെറിയ സഹായവും എൽറോയിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് വലിയ പ്രതീക്ഷയേകും. 

ENGLISH SUMMARY:

Baby Elroy SMA treatment needs urgent financial support for gene therapy through community crowdfunding in Kerala. This heartbreaking case highlights the struggle of a Thrissur family trying to save their one-year-old child from a rare genetic disorder.