pta-rain

സംസ്ഥാനത്ത് പരക്കെ മഴ. തിരുവനന്തപുരത്ത് കനത്ത മഴ ലഭിച്ചു. ഇടി മിന്നലോടുകൂടിയ മഴയെ തുടര്‍ന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍‌ വെള്ളക്കെട്ടു രൂപമെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ആറര മണിവരെ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ട്  . കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്ത് ഉയര്‍ന്ന തിരമാലകള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്താം തീയതിവരെ കേരളത്തില്‍  മഴ തുടരും.

 

കൊല്ലത്ത് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.  പുറമെ കുണ്ടറ, പുനലൂർ, കുന്നത്തൂർ മേഖലകളിലാണ് ശക്തമായ മഴ ലഭിച്ചത്. എഴുകോണിൽ കൊല്ലം - തിരുമംഗലം ദേശീയപാതയിൽ മൂന്നിടങ്ങളിൽ മരം വീണു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുത പോസ്റ്റുകൾക്ക് മുകളിൽ മരം വീണതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കോഴിക്കോട് മലയോര മേഖലകളിൽ ശക്തമായ മഴ പെയ്തു. തിരുവമ്പാടി, മുക്കം, കൂടരഞ്ഞി ഭാഗങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. സംസ്ഥാനത്ത് 7 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. 

 

പത്തനംതിട്ട റാന്നി പ്ലാങ്കമണ്ണില്‍ കനത്തമഴയിലും കാറ്റിലും വന്‍ നാശനഷ്ടം. വീടിന്‍റെ മുകളിലേക്ക്  മരം കടപുഴകി വീണു . മരം വീണ് ഗതാഗത തടസവുമുണ്ടായി.  വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. 

ENGLISH SUMMARY:

Kerala weather today brings heavy rainfall across three districts with an orange alert and yellow alerts issued for seven districts. Malayala Manorama Online News reports widespread disruptions, including uprooted trees and waterlogging in low-lying areas.