• ഈഞ്ചക്കൽ വലിയ എലായിൽ വാടകയ്ക്ക് താമസിക്കുന്ന സന്ദീപ് (33) ആണ് മരിച്ചത്

ചിറയിൻകീഴിൽ പാമ്പുപിടുത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു. ഈഞ്ചക്കൽ വലിയ എലായിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന് വിളിക്കുന്ന സന്ദീപ് (33) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. പിടികൂടിയ പാമ്പുമായി വീട്ടിലെത്തിയ ശേഷമാണ് കടിയേറ്റത്. Also Read: ചൂടേറ്റ് വാടല്ലേ; ഗര്‍ഭിണികള്‍ക്ക് വേണം കൂടുതല്‍ ശ്രദ്ധ; അടിയന്തര ഇടപെടലിന് ആഹ്വാനം ചെയ്ത് 'വെൽക്കം'...


പാമ്പുകടിയേറ്റ സന്ദീപിനെ ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. 

ENGLISH SUMMARY:

A 33-year-old snake catcher, Sandeep alias Kannan, died after being bitten by a snake at his rented home in Chirayinkeezhu, Thiruvananthapuram. He was reportedly bitten after returning home with a snake he had caught elsewhere.