• പത്തനംതിട്ട കുമ്പഴയിൽ കക്കൂസ് മാലിന്യം പൊതുഓടയിലേക്ക് ഒഴുക്കിവിട്ട 'ഗ്രീൻലാൻഡ്' ഹോട്ടൽ നഗരസഭാ ആരോഗ്യവിഭാഗം അടപ്പിച്ചു.

പത്തനംതിട്ട കുമ്പഴയിൽ കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയ ഹോട്ടൽ അടപ്പിച്ചു. വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്നാണ് നഗരസഭ ഇടപെട്ട് കുമ്പഴയിലെ ഗ്രീൻലാൻഡ് എന്ന ഹോട്ടൽ അടപ്പിച്ചത്. രാത്രി സമയത്തും മഴയുള്ളപ്പോഴും ഓടയിലൂടെ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് പതിവാണെന്ന് വ്യാപാരികൾ പറഞ്ഞു. 

ഇന്ന് രാവിലെ അസഹ്യമായ ദുർഗന്ധം വന്നതോടെയാണ് വ്യാപാരികൾ പ്രതിഷേധിച്ചത്. ഓടകളിലെ വെള്ളം ഒഴുകിച്ചെല്ലുന്നത് അച്ചൻകോവിലാറ്റിലേക്കാണ്. നഗരസഭാ ആരോഗ്യവിഭാഗം എത്തി പരിശോധന നടത്തിയ ശേഷമാണ് ഹോട്ടൽ അടപ്പിച്ചത്. 

ENGLISH SUMMARY:

A hotel named Greenland in Kumbhazha, Pathanamthitta, was shut down by municipal authorities following strong protests from local traders over illegal septage disposal. Merchants alleged that the hotel regularly discharged toilet waste into storm drains during rainy periods and under the cover of night.