teenagers-found-after-bike-joyride-kerala

AI Image

കോഴിക്കോട് നൈനാംവളപ്പില്‍ കാണാതായ മൂന്നു കുട്ടികളെയും കണ്ടെത്തി. പന്നിയങ്കര മേല്‍പാലത്തിനു താഴെ നിന്നാണു പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മൂവരെയും കണ്ടെത്തിയത്. ബൈക്ക് വാടകയ്ക്ക് എടുത്തു രാത്രി മുഴുവന്‍ നഗരത്തില്‍ കറങ്ങിയ ശേഷം വിശ്രമിക്കുകയായിരുന്നു മൂവര്‍സംഘം. 

ഇന്നലെ വൈകീട്ടാണ് മുഹമ്മദ് ഷമീം, ആതിഫ് അസ്്ലം, മുഹമ്മദ് താനൂഫ് എന്നിവരെ ഇന്നലെ  കാണാതായത്. തൊണ്ടയാട് ബൈപ്പാസിലെ  മാളിനു മുന്നിലെ റോഡിലൂടെ ബൈക്കില്‍ പോകുന്നതിന്റെ  സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു. 

ENGLISH SUMMARY:

Missing children in Kozhikode have been safely located after a search operation by police and locals. The three teenagers were found resting after riding around the city on a rented bike all night.