കോട്ടയം കുറിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഔട്ട്പോസ്റ്റിനു സമീപം എകെജി കോളനി കുമരങ്കരി വിനോദിന്റെയും രഞ്ജിനിയുടെയും മകൾ മഹിമ (25) ആണ് മരിച്ചത്. മണിപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മഹിമ. അപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
Also Read: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തിലാണ് മഹിമയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. രാത്രി പത്തരയോടെ ഇടറോഡിൽനിന്ന് പ്രധാന റോഡിലേക്ക് ഓടിച്ചുവന്ന ഓട്ടോറിക്ഷ, മഹിമയും സഹോദരൻ വിതുൽ വിനോദും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വിതുൽ വിനോദിനു പരുക്കേറ്റിരുന്നു.
ഉടന്‍ തന്നെ മഹിമയെ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് മഹിമയുടെ മരണം സ്ഥിരീകരിച്ചത്. സംസ്കാരം നടത്തി.