idukki-car-pool-accident
  • അടൂര്‍ സ്വദേശി അഭിഷേക് എസ്.നായരാണ് മരിച്ചത്

ഇടുക്കി ഏലപ്പാറക്ക് സമീപം നാലാം മൈലില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വിനോദസഞ്ചാരത്തിന് എത്തിയ അടൂര്‍ സ്വദേശി അഭിഷേക് എസ്.നായരാ(28)ണ് മരിച്ചത്. അഭിഷേകിന്റെ ഭാര്യ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു.

അമിത വേഗത്തിലെത്തിയ കാര്‍ പാലത്തിന്‍റെ കൈവരിയില്ലാത്ത ഭാഗത്ത് കൂടി താഴേക്ക് പതിക്കുകയായിരുന്നു. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ENGLISH SUMMARY:

A 28-year-old tourist, Abhishek S. Nair from Adoor, tragically died after his car plunged into a river at Nalua Mile near Elappara in Idukki. Three others, including Abhishek's wife, sustained injuries in the accident.