cpm-cpi

TOPICS COVERED

പുനലൂർ മുൻ എംഎൽഎയും സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയുമായ പി.എസ് സുപാലും സിപിഎം പ്രവർത്തകരും തമ്മിൽ കൊമ്പുകോർത്തു. സി.പി ഹയർസെക്കൻഡറി സ്കൂളിലെ എസ്എഫ്ഐ പഠിപ്പും മുടക്കുമായി ബന്ധപ്പെട്ടാണ് നേതാക്കൾ തമ്മിലടിച്ചത്. സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു.

സിപിഐ നിയന്ത്രണത്തിലുള്ള കടയ്ക്കലിലെ സിപി ഹയർസെക്കൻഡറി സ്കൂളിൽ എച്ചിൽ കൈകൊണ്ട് ജീവനക്കാരൻ വിദ്യാർഥിയെ മർദ്ദിച്ചത് വിവാദമായിരുന്നു. ജീവനക്കാരനായ രജീഷിനെതിരെ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. വിദ്യാർത്ഥി സമരം രൂക്ഷമായതോടെ സിപിഎം ആൽത്തറമൂട് ലോക്കൽ സെക്രട്ടറി ദീപുവിന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തി. ഇതിനിടയിലാണ് പുനലൂർ മുൻ എംഎൽഎയും സിപിഐ ജില്ലാ സെക്രട്ടറിയുമായ പി.എസ്.സുപാലുമായി തർക്കമുണ്ടായത്. 

വാക്ക് തർക്കം രൂക്ഷമായതിന് പിന്നാലെ സിപിഎം - സിപിഐ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമായി. ഗതാഗതവും സ്തംഭിച്ചു. സംഘർഷം അവസാനിപ്പിച്ച് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട പൊലീസിന് നേരെ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ തിരിഞ്ഞു. സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ദീപു ആൽത്തറമൂട് ഉൾപ്പെടെ ആറുപേർക്കെതിരെയും കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയുംപൊലീസ് കേസെടുത്തു.

ENGLISH SUMMARY:

A fierce clash erupted between CPI and CPM leaders in Kadakkal, Kollam, following an SFI student protest at the CP Higher Secondary School. The conflict began when SFI called for a school strike alleging that a school employee physically assaulted a student with soiled hands. The situation escalated into a heated argument and physical scuffle between CPI Kollam District Secretary and former Punalur MLA P.S. Supal and CPM Altharamoodu Local Secretary Deepu. Police registered a case against ten people, including CPM Local Secretary Deepu, after political workers turned on police personnel attempting to resolve the confrontation.