• സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ ഡയറിയിലെ നിർണായക താളുകൾ ബി.ജെ.പി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ടു.

സി.എം.ആർ.എൽ (CMRL) കേസുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ പേരുവിവരങ്ങളുള്ള നിർണായക ഡയറിക്കുറിപ്പ് പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ ഡയറിയിലെ പേജുകളാണ് പുറത്തുവിട്ടത്. കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്.എഫ്.ഐ.ഒ (SFIO) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളിലുള്ളതാണ് ഈ വിവരങ്ങൾ. മുഖ്യമന്ത്രി  വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ എന്നിവരുൾപ്പെടെ ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന വിവരങ്ങളാണ് രേഖകളിലുള്ളത്.

മുതിർന്ന യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കൾക്ക് തുക കൈമാറിയ വിവരങ്ങളാണ് ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വി.ഡി. സതീശന് അഞ്ച് ലക്ഷം രൂപയും, പി. രാജീവിന് മൂന്ന് ലക്ഷം രൂപയും, എം.വി. ഗോവിന്ദന് അഞ്ച് ലക്ഷം രൂപയും കൈമാറിയതായി രേഖയിൽ കാണാം. 

ഇതുകൂടാതെ മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി (10 ലക്ഷം രൂപ), വി.എസ്. അച്യുതാനന്ദൻ ('വി.എസ്. അച്ചു'), രമേശ് ചെന്നിത്തല, ഹൈബി ഈഡൻ (2 ലക്ഷം രൂപ), ബെന്നി ബെഹനാൻ (3 ലക്ഷം രൂപ), കെ. മുരളീധരൻ, ജി. സുധാകരൻ, എളമരം കരീം, ടി.എം. ജേക്കബ്, ഷിബു ബേബി ജോൺ, പന്ന്യൻ രവീന്ദ്രൻ, സി.കെ. ചന്ദ്രപ്പൻ, കെ. ചന്ദ്രൻപിള്ള ഉൾപ്പെടെ ഇരുമുന്നണികളിലെയും പ്രമുഖരുടെ പേരുകളും അവർക്ക് നൽകിയ തുകയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാതെ സംസ്ഥാന സർക്കാർ തടസ്സവാദങ്ങൾ ഉന്നയിക്കുന്നതും തീരുമാനം വൈകിപ്പിക്കുന്നതും ഇരുമുന്നണിയിലെയും പ്രമുഖ നേതാക്കൾക്ക് പങ്കുള്ളതുകൊണ്ടാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. കേസിൽ കൃത്യമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകാത്തതിനാലാണ് ഔദ്യോഗിക തെളിവുകളുടെ ഭാഗമായ ഡയറിക്കുറിപ്പ് പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

BJP leader Shawn George has released crucial diary entries written by CMRL Managing Director Sasidharan Kartha, detailing alleged payouts to top political leaders across Kerala's ruling and opposition fronts. The released documents were submitted by the Serious Fraud Investigation Office (SFIO) as supplementary evidence in court regarding the CMRL financial irregularities case. The records list monetary transactions involving prominent LDF and UDF figures, including Chief Minister V.D. Satheesan, Leader of Opposition Pinarayi Vijayan, M.V. Govindan, and late leaders like Oommen Chandy and V.S. Achuthanandan. Shawn George accused the state government of deliberately delaying a Vigilance inquiry into the matter to shield influential political leaders named in the diary.