• അന്വേഷണം ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ?, ഐ ജി ശ്യാംസുന്ദർ മേൽനോട്ടം വഹിച്ചേക്കും

പിണറായി വിജയനും മുഹമ്മദ് റിയാസും ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണ സംഘത്തെ രൂപീകരിച്ച് ഇന്ന് ഉത്തരവിറങ്ങും. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ  നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കാനാണ് തീരുമാനം. ഐ ജി ശ്യാംസുന്ദർ  മേൽനോട്ടം വഹിച്ചേക്കും. അതേസമയം,അന്വേഷണം വിജിലൻസിന് കൈമാറാതെ ക്രൈംബ്രാഞ്ചിനെ  ഏൽപ്പിച്ചതും കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണം നടത്തുന്നതും ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. 

കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ ഇഡിയുടെ കത്തിൽ ഉണ്ടായിട്ടും പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും സംരക്ഷിക്കാനാണ് നേരിട്ട് കേസെടുക്കാത്തത് എന്നാണ് ആക്ഷേപം ഉയരുന്നത്. കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്താനാണ് തീരൂമാനം. സിഎംആര്‍‌എല്‍ കൈക്കൂലി ആരോപണത്തില്‍ പിണറായിക്കെതിരായ ഇഡിയുടെ കത്തിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. പിണറായിക്കൊപ്പം മകള്‍ ടി.വീണക്ക് എതിരെയും മുന്‍മന്ത്രി മുഹമ്മദ് റിയാസിനെതിരെയും അന്വേഷണത്തിന് തീരുമാനമായിരുന്നു. 

മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് അന്വേഷണത്തിനായി തീരുമാനിച്ചത്. പിണറായിക്കും റിയാസിനും എതിരായ അനധികൃത സമ്പാദ്യവും ഹവാല ഇടപാടും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഗുരുതരം എന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് മാസപ്പടിയായി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും മുഹമ്മദ് റിയാസ് 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നുമാണ് എഡി ഡിജിപിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നത്. അതേസമയം, ഇ.ഡി. നീക്കത്തെയും അതിന്‍‌മേല്‍‌ പ്രഖ്യാപിച്ച അന്വേഷണത്തെയും രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സിപിഎം തീരുമാനം. 

 

Special Crime Branch Team Led by ADGP H. Venkatesh to Investigate Pinarayi Vijayan and Mohamed Riyas:

The Kerala government is set to issue an official order forming a special Crime Branch investigation team led by ADGP H. Venkatesh, supervised by IG Shyam Sundar, to inquire into allegations against Pinarayi Vijayan, T. Veena, and PA Mohamed Riyas. The investigation stems from an Enforcement Directorate (ED) letter alleging that Pinarayi Vijayan received ₹3.28 crore as monthly payoffs from CMRL and Mohamed Riyas accumulated ₹20.5 crore illegally. However, criticism has emerged claiming that conducting a preliminary inquiry via the Crime Branch without immediately registering a FIR or transferring the case to the Vigilance is a move to protect the accused. Meanwhile, the CPI(M) has declared that it will counter these ED actions and the subsequent state investigation both politically and legally