anto-augustine-bail-rejected-illegal-liquor-case-wayanad
  • 25.78 കോടി രൂപയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജിഎസ്ടിയായി നൽകാനുള്ളത്. സെക്ഷൻ 74(A) പ്രകാരമുള്ള നടപടി ആയതിനാൽ ഇതേ തുക പിഴയായി നൽകണം. വെട്ടിച്ച GSTയുടെ 18 ശതമാനം പലിശയായി ഏതാണ്ട് 4.76 കോടി രൂപയും നൽകേണ്ടി വരും

മെസ്സിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് വെട്ടിച്ച ജിഎസ്ടി പിഴയും പലിശയും സഹിതം അടയ്ക്കാൻ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ജിഎസ്ടി വകുപ്പ് ഉടൻ നോട്ടിസ് നൽകും. ജിഎസ്ടി നിയമത്തിന്റെ വകുപ്പ് 74(A) പ്രകാരം ആയിരിക്കും നോട്ടിസ് നൽകുക. 25.78 കോടി രൂപയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജിഎസ്ടിയായി നൽകാനുള്ളത്. സെക്ഷൻ 74(A) പ്രകാരമുള്ള നടപടി ആയതിനാൽ ഇതേ തുക പിഴയായി നൽകണം. വെട്ടിച്ച GSTയുടെ 18 ശതമാനം പലിശയായി ഏതാണ്ട് 4.76 കോടി രൂപയും നൽകേണ്ടി വരും. എല്ലാം ചേർത്ത് 56.32 കോടിയോളം രൂപ കമ്പനി നൽകേണ്ടി വരും എന്നാണ് GST വകുപ്പിന്റെ കണക്കുകൂട്ടൽ. Also Read: മെസ്സി വന്നാലും ജിഎസ്ടി അടയ്ക്കില്ല, താന്‍ സ്പോണ്‍സര്‍ മാത്രം; ആന്റോയുടെ മൊഴി

അതേസമയം, അനുവദനീയമായതിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. മദ്യം കണ്ടെടുത്ത വീട് തന്റെ പേരിലുള്ളതല്ല എന്നാണ് ജാമ്യാപേക്ഷയിൽ ആന്റോയുടെ വാദം.

എന്നാല്‍ വീടിന്‍റെ നികുതിയടയ്ക്കുന്നത് ആന്‍റോ ആണെന്നാണ് എക്സൈസ് നിലപാട്. വീടിന്‍റെ ഉടമസ്ഥന്‍ ആന്‍റോയാണെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ നല്‍കാനാണ് കോടതിയുടെ നിര്‍ദേശമുള്ളത്. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് എക്സൈസ് ഇന്ന് കോടതിയില്‍ നല്‍കും. ബത്തേരി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ആന്‍റോ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് ആന്‍റോ.

ENGLISH SUMMARY:

The GST Department is preparing to serve a show-cause notice under Section 74(A) to Reporter Broadcasting Company, demanding nearly ₹56.32 crore in unpaid taxes, penalties, and interest regarding the failed Lionel Messi exhibition match sponsorship. The assessment follows a Special Investigation Team probe into a ₹126 crore remittance made by the firm. Meanwhile, the Kerala High Court will hear the bail petition of company MD Anto Augustine, currently remanded in an Abkari case for possessing excess liquor.