Untitled design - 1

TOPICS COVERED

പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍ ഡോ. ജി.വിജയരാഘവന്‍ (84) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.  വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 

1964-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും വെല്ലൂർ സിഎംസിയിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. കിംസ് ഹെൽത്ത് കെയറിന്റെ സ്ഥാപക ഡയറക്ടറും വൈസ് ചെയർമാനുമായിരുന്നു. ഇന്ത്യയിൽ 2D എക്കോ കാർഡിയോഗ്രാഫി പ്രചാരത്തിലാക്കുന്നതിലും ആദ്യ 2D എക്കോ ലബോറട്ടറി സ്ഥാപിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. വൈദ്യശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2009-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു

ENGLISH SUMMARY:

Renowned cardiologist Dr. G. Vijayaraghavan has passed away at the age of 84 in Thiruvananthapuram. He was a pioneer in bringing 2D echocardiography to India and was a founding director of KIMs Health Care.