സംസ്ഥാനത്ത് മഴ കനക്കുന്നു. 7 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്. തിരുവനന്തപുരം , പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ്് യെലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ കനക്കുന്നു. 7 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്. തിരുവനന്തപുരം , പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. Also Read: 'ഇനിയൊരു കീമോ താങ്ങില്ല, അവൾക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല'; രേണു സുധിയുടെ നില ഗുരുതരമെന്ന് ശാരിക
വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതച്ചുഴി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ്. ഇത് നാളെ മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദമായും ചൊവ്വാഴ്ച മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ENGLISH SUMMARY:
Rainfall is intensifying across Kerala, with a yellow alert issued in seven districts today. The alert is in place in Thiruvananthapuram, Pathanamthitta, Kottayam, Ernakulam, Idukki, Wayanad and Kannur. The India Meteorological Department (IMD) defines heavy rainfall as rainfall between 64.5 mm and 115.5 mm within 24 hours. Isolated areas may experience thunderstorms and strong winds gusting up to 40 kmph, the weather department said.