• മെസിയെ കേരളത്തിൽ എത്തിക്കാനുള്ള പദ്ധതിയുടെ സ്പോൺസറായി ആന്റോ അഗസ്റ്റിനെയും ആർ‌ബി‌സി ഗ്രൂപ്പിനെയും തെരഞ്ഞെടുത്തതിന് പിന്നിൽ വഴിവിട്ട നീക്കങ്ങളെന്ന് എസ്‌ഐടി യുടെ വിലയിരുത്തൽ

മെസിയെ കേരളത്തിൽ എത്തിക്കാനുള്ള പദ്ധതിയുടെ സ്പോൺസറായി ആന്റോ അഗസ്റ്റിനെയും ആർ‌ബി‌സി ഗ്രൂപ്പിനെയും തെരഞ്ഞെടുത്തതിന് പിന്നിൽ വഴിവിട്ട നീക്കങ്ങളെന്ന് എസ്‌ഐടി യുടെ വിലയിരുത്തൽ. 2016 മുതലുള്ള പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് തന്നെ ആന്റോ അഗസ്റ്റിനെതിരെ പത്ത് കേസുകളെടുത്തു. Also Read: ഇഡി കത്ത്; പിണറായിക്കും റിയാസിനുമെതിരെയുള്ള അന്വേഷണം വിജിലന്‍സിന്? തീരുമാനം ഉടന്‍

വധഭീഷണിയും പൊലീസിനെ ആക്രമിക്കലും സാമ്പത്തിക തട്ടിപ്പുമെല്ലാം ഈ കേസുകളുടെ കൂട്ടത്തിലുണ്ട്. ഇത് മറച്ചു വെച്ചാണ് കോടികളുടെ സാമ്പത്തിക ഇടപാടിന്റെ ചുമതല ആന്റോയെ എൽപ്പിച്ചത്. ടെണ്ടർ പോലും വിളിക്കാതെയുള്ള ഈ നീക്കത്തിന് പിന്നിൽ മുൻ മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവരുടെ  പങ്കാണ് സംശയിക്കുന്നത്.

അതേസമയം, അനധികൃത മദ്യശേഖരണക്കേസിൽ റിമാൻഡിലായ റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി എക്സൈസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആന്റോയെ ബത്തേരി കോടതിയിൽ ഹാജരാക്കും. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. ഹൈക്കോടതി ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് എക്സൈസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

ENGLISH SUMMARY:

The SIT has reportedly raised questions over the selection of Anto Augustine and RBC Group as sponsors for the proposed Messi event in Kerala, including the decision to proceed without a tender and alleged involvement of political figures. Meanwhile, Augustine remains in custody in an alleged excess liquor possession case, with the Excise Department seeking his custody for further questioning.