നിരന്തരം വ്യാജ ആരോപണങ്ങളും അധിക്ഷേപകരമായ പ്രതികരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നിയമനടപടിയുമായി നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് താരം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
സനൽകുമാർ ശശിധരൻ തനിക്കെതിരെ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും നടത്തുന്ന അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും, മാനനഷ്ടത്തിന് കേസെടുക്കണമെന്നുമാണ് മഞ്ജു വാര്യരുടെ ഹർജിയിലെ പ്രധാന ആവശ്യം. അഡ്വ. ശാന്തി മായാദേവിയാണ് മഞ്ജു വാര്യർക്ക് വേണ്ടി ഹാജരാകുന്നത്.
മഞ്ജു വാര്യർ ചില റാക്കറ്റുകളുടെ കൺട്രോളിലാണെന്നും, താനുമായി പ്രണയത്തിലാണെന്നുമൊക്കെ ഉന്നയിച്ച് സനൽകുമാർ ശശിധരൻ നിരന്തരം സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ നടത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നും മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തിയും സനൽകുമാർ ശശിധരൻ കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അവാർഡുകൾ നിരത്തിവെച്ച് നിരാഹാര സമരം ആരംഭിച്ചിരുന്നു.
ENGLISH SUMMARY:
Actress Manju Warrier has initiated legal action against director Sanal Kumar Sasidharan at the Ernakulam Munsiff Court, alleging that he has been subjecting her to continuous false allegations, defamatory posts, and online harassment. Represented by Adv. Shanthi Mayadevi, Manju Warrier's petition requests the court to direct the removal of all defamatory social media posts published by Sanal Kumar and award damages for defamation. Sanal Kumar had previously made recurring controversial claims online suggesting that the actress was under the control of certain "rackets" and alleging a romantic relationship with her. Recently, he also staged a hunger strike in front of the Secretariat displaying his film awards, raising issues related to the Hema Committee report alongside his claims involving Manju Warrier.