swapna-suresh-03
  • പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.

പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയനെ വെറുതെ വിടില്ലെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഓഫീസിൽ നിവേദനം നൽകിയതായി അവർ വ്യക്തമാക്കി. Also Read: എല്ലാം ചുട്ടുപൊള്ളിച്ച് എല്‍നിനോ, ഒപ്പം കാലാവസ്ഥാ മാറ്റവും; നമ്മുടെ മഴയും വെയിലും ആരാണ് ഇങ്ങനെയാക്കിയത്


 

എം. ശിവശങ്കർ തനിക്ക് കൈമാറിയിട്ടുള്ള രേഖകളും ഡിജിറ്റൽ തെളിവുകളും വോയ്‌സ് മെസ്സേജുകളും ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയും കുടുംബവും നേരിട്ട് പ്രതിക്കൂട്ടിലാകുന്ന പല കാര്യങ്ങളും ഇതിലൂടെ വെളിപ്പെടുമെന്നാണ് അവരുടെ അവകാശവാദം. 

‘ഇനി എണ്ണപ്പെട്ട ദിവസങ്ങളും സമയവും മാത്രമേ മിസ്റ്റർ പിണറായി വിജയനും കുടുംബത്തിനും മുന്നിലുള്ളൂ എന്ന് വ്യക്തമാക്കിയ സ്വപ്ന സുരേഷ്,  മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Swapna Suresh, an accused in the gold smuggling case, has levelled serious allegations against Pinarayi Vijayan and his family. She said that she had submitted a memorandum to Chief Minister V.D. Satheesan’s office, demanding legal action against Pinarayi Vijayan and stating that she would not spare him.